02:14am 05 September 2026
NEWS
മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു ടി ജെ ആഞ്ചലോസ് പ്രസിഡന്റ് , ടി രഘുവരൻ ജനറൽ സെക്രട്ടറി
24/01/2025  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു ടി ജെ ആഞ്ചലോസ് പ്രസിഡന്റ് , ടി രഘുവരൻ ജനറൽ സെക്രട്ടറി

കൊച്ചി : മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) സംസ്ഥാന സമ്മേളനം സമാപിച്ചു.മൂന്ന് ദിവസമായി   വൈപ്പിനിൽ നടന്നു വന്ന സമ്മേളനം  ടി ജെ ആഞ്ചലോസ് ( പ്രസിഡണ്ട്) , സോളമൻ വെട്ടുകാട് ( വർക്കിംഗ് പ്രസിഡൻ്റ് ) ,  ടി രഘുവരൻ ( ജനറൽ സെക്രട്ടറി ) എന്നിവർ  ഭാരവാഹികളായി 75 അംഗ വർക്കിംഗ് കമ്മറ്റിയും 170 അംഗ ജനറൽ കൗൺസിലും  തെരഞ്ഞെടുത്തു.എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി , ഫെഡറേഷൻ ദേശീയ ഭാരവാഹികളായ കുമ്പളം രാജപ്പൻ, എ കെ ജബ്ബാർ , സംസ്ഥാന ട്രഷൻ ഡി ബാബു എന്നിവർ  സമ്മേളനത്തെ അഭിവാദ്യം ചെയ്ത്   പ്രസംഗിച്ചു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ അരുൾദാസ് ( തിരുവനന്തപുരം ) , അനിൽകുമാർ (കൊല്ലം) , അഡ്വ രാജേഷ് ചെങ്ങളം ( കോട്ടയം) , എ പി റോയ് - ബി ഷിബു (ആലപ്പുഴ) , മുഹമ്മദ് അബ്ബാസ് - പി കെ ഷാജി  (എറണാകുളം ) , ഷിഹാബ്    (തൃശൂർ) , മുർഷിദ് വഹാബ് ( മലപ്പുറം) ,  എം വി ശെൽവരാജ് (കോഴിക്കോട്) , മനോജ് പി വി , ഷാൻ പി വി  (കണ്ണൂർ) , എം എച്ച് ഹാരിസ് (കാസർഗോഡ്) എന്നിവർ പങ്കെടുത്തു. ചർച്ചയ്ക്ക് ജനറൽ  സെക്രട്ടറി ടി.രഘുവരൻ മറുപടി പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് പി ജെ കുശൻ നന്ദി രേഖപ്പെടുത്തി
വേമ്പനാട് കായൽ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നും, ഉൾനാടൻ ജലാശയങ്ങളുടെ  ജലസംഭരണ ശേഷി വർദ്ധിപ്പിക്കണമെന്നും   മത്സ്യ തൊഴിലാളി ഫെഡറേഷൻ

വൈപ്പിൻ : വേമ്പനാട് കായൽ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നും, ഉൾനാടൻ ജലാശയങ്ങളിൽ നിന്നും ചെളിയും, മണലും , പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് ജലസംഭരണ ശേഷി വർദ്ധിപ്പിച്ച് വെള്ളക്കെട്ട്  ഒഴിവാക്കണമെന്നും മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എഐടിയുസി ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.മുനമ്പം നിവാസികൾക്ക് തങ്ങളുടെ ഭൂമിയിലുള്ള റവന്യു അവകാശം സംരക്ഷിക്കപ്പെടണമെന്നും പെരിയാർ മത്സ്യ കുരുതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും 2016 വരെയുള്ള വായ്പകൾ എഴുതി തള്ളണമെന്നും സമ്മേളനം അഭ്യർത്ഥിച്ചു.കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യബന്ധനം നിരോധിക്കപ്പെടുന്ന നാളുകളിൽ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും തൊഴിൽ നഷ്ട വേതനം നൽകണമെന്ന്ന്നും   സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Photo caption 

1 - രഘുവരൻ
2-സോളമൻ
3 - ആഞ്ചലോസ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img