11:37am 21 October 2026
NEWS
മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) സംസ്ഥാന സമ്മേളനം 22 മുതൽ 24 വരെ വൈപ്പിനിൽ
15/01/2025  04:03 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) സംസ്ഥാന സമ്മേളനം 22 മുതൽ 24 വരെ വൈപ്പിനിൽ

കൊച്ചി : കേരള സ്റ്റേറ്റ് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) പതിനേഴാം സംസ്ഥാന സമ്മേളനം 22 മുതൽ 24 വരെ വൈപ്പിനിൽ വെച്ച് പ്രകടനം, പൊതുസമ്മേളനം, സെമിനാർ , പ്രതിനിധി സമ്മേളനം , കലാപരിപാടികൾ തുടങ്ങിയ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 22 ന്  വൈകിട്ട് നാലിന്  പ്രകടനത്തിന് ശേഷം ഞാറക്കൽ എസ്എൻ.ആഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കുന്ന പൊതു സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരിക്കും.ടി രഘുവരൻ,കെ കെ.അഷറഫ്,കമലാ സദാനന്ദൻ,കെ എം. ദിനകരൻ,പി രാജു,ബാബുപോൾ,കെ ജി ശിവാനന്ദൻ,കെ എൻ ഗോപി,കെ എൽ ദിലീപ് കുമാർ.വി ഒ ജോണി എന്നിവർ പ്രസംഗിക്കും. 23 ന് രാവിലെ ഒൻപതിന്   കർത്തേടം സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ ചേരുന്ന പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന ജന സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എൻ അരുൺ,ഇ കെ ശിവൻ,ശാരദാ മോഹൻ,താരാ ദിലീപ് എന്നിവർ പ്രസംഗിക്കും.

ഉച്ചക്ക് മൂന്നിന് മത്സ്യമേഖല ; കേന്ദ്ര, സംസ്ഥാന സർക്കാർ സമീപനം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ
സിപിഐ സംസ്ഥാന അസി  സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്യും.ഫെഡറേഷൻ ദേശീയ ജന സെക്രട്ടറി പി രാജു മോഡറേറ്ററായിരിക്കും. എഐടിയുസി ദേശീയ സെക്രട്ടറി ആർ പ്രസാദ് വിഷയം അവതരിപ്പിക്കും. വിവിധ സംഘടനാ നേതാക്കളായ   എസ്ശർമ്മ,ടി എൻ.പ്രതാപൻ,വി ദിനകരൻ,കൂട്ടായി ബഷീർ,ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ ,ചാൾസ് ജോർജ്ജ് , സോളമൻ വെട്ടുകാട് ,പി ഒ. ആന്റണി എന്നിവർ പ്രസംഗിക്കും. 24 നും തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ എലിസബത്ത് അസീസി ,കുമ്പളം രാജപ്പൻ ,എ കെ ജബ്ബാർ ,പി ജെ കുശൻ  എന്നിവർ പ്രസംഗിക്കും.കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമി നയരേഖയുടെ ചുവട് പിടിച്ച് കടലിൽ നിന്നും കേരളത്തിന്റെ തീരക്കടലിൽ  മണൽ  ഖനനം ചെയ്യുന്നതിന്  കോർപ്പറേറ്റുകൾക്ക് അനുവാദം നൽകുന്നതിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് സമ്മേളനം രൂപം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.

2202 ലെ ഓഫ് ഷോർ മിനറൽ ( ഡെവലപ്പ്മെന്റ് ആൻഡ് റെഗുലേഷൻ ) നിയമത്തിലെ മാനദണ്ഡങ്ങളും വ്യവസ്ഥകളും അവയിൽ 2023 ൽ വരുത്തിയ ഭേദഗതികളും തീര ദേശ താൽപ്പര്യങ്ങൾക്ക് എതിരാണ്.ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കേരളതീരത്ത് നടത്തിയ പഠനത്തിൽ ആലപ്പുഴ ,പൊന്നാനി ,ചാവക്കാട് ,കൊല്ലം വടക്ക് ,കൊല്ലം തെക്ക് മേഖലകളിൽ നിർമ്മാണ പ്രവർത്തനത്തിനുള്ള 745 ദശ ലക്ഷം ടൺ മണലുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദത്തിന്റെ അവകാശ വാദം. .നൂറ്റാണ്ടുകളായി കടലിൽ കിടക്കുന്ന ഈ മണൽ ശുദ്ധീകരിക്കുന്നതിനുള്ള വെള്ളം എവിടെ നിന്നും കണ്ടെത്തുമെന്നതിന് മറുപടിയും ഇല്ല.
കടൽ ഖനനവും,കടൽ മത്സ്യ കൃഷിയും ഈ മേഖലയിലേക്ക് കുത്തകകൾക്ക് പരവതാനി വിരിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമാണ്.കടൽ കോർപ്പറേറ്റ് വൽക്കരിക്കുന്നതിന് കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിനെതിരെയാണ്  തുടർ പ്രക്ഷോഭമാരംഭിക്കുന്നത്.വേമ്പനാട് കായൽ സംരക്ഷണ അതോറിറ്റി രൂപീകരിക്കണം.മഹാ പ്രളയത്തിൽ വന്നടിഞ്ഞ മണലും ചെളിയും നീക്കം ചെയ്ത് കായലിന്റെ സംഭരണ ശേഷി ഉയർത്തണം. എല്ലാ തരം  കായൽ കയ്യേറ്റങ്ങളും ഒഴിപ്പിക്കണം.കടലിലും കായലിലും മത്സ്യ തൊഴിലാളികൾക്കുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തണം.ഇതുൾപ്പെടെ മത്സ്യ മേഖല അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ  വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.മത്സ്യ തൊഴിലാളികൾ ഉപജീവനം നടത്തുന്ന കേന്ദ്രങ്ങളിൽ സീപ്ലെയിൻ പദ്ധതി അനുവദിക്കില്ല.

മത്സ്യത്തിന് തറവില ഉറപ്പ് വരുത്തുന്നതിന് നിയമ നിർമ്മാണം നടത്തണം. മുനമ്പത്ത് ഒരാളെയും കുടിയിറക്കരുത്. താമസിക്കുന്ന ഭൂമിയിൽ  റവന്യൂ അവകാശം സംരക്ഷിക്കപ്പെടണം.പെരിയാർ മത്സ്യ കുരുതിയുമായി ബന്ധപ്പെട്ടുള്ള 14 കോടിയുടെ നഷ്ട പരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന  പ്രസിഡന്റ് ടി ജെ ആഞ്ചലോസ്,സംസ്ഥാന ജനറൽ  സെക്രട്ടറി  ടി രഘുവരൻ, സംസ്ഥാന  സെക്രട്ടറി  വി ഒ ജോണി , സ്വാഗത സംഘം  ജനറൽ  കൺവീനർ കെ എൽ ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img