03:33am 13 November 2026
NEWS
കുളവാഴയിൽ നിന്ന് 'മത്സ്യസമ്പത്ത്'; വിപ്ലവകരമായ നേട്ടവുമായി കുസാറ്റ് ഗവേഷകർ.
10/03/2026  04:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുളവാഴയിൽ നിന്ന്  മത്സ്യസമ്പത്ത് ; വിപ്ലവകരമായ നേട്ടവുമായി കുസാറ്റ് ഗവേഷകർ

 

കൊച്ചി: ജലാശയങ്ങളിലെ വില്ലനായ കുളവാഴയെ മത്സ്യകൃഷിക്ക് അമൃതാക്കി മാറ്റി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ. കുളവാഴയുടെ ഇലയും തണ്ടും കാർബൺ സ്രോതസ്സായി ഉപയോഗിച്ച് ബയോഫ്ലോക് രീതിയിൽ ഗിഫ്റ്റ് തിലാപ്പിയകളുടെ വളർച്ച ത്വരിതപ്പെടുത്താമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. കുളവാഴയുടെ വിവിധ ഭാഗങ്ങൾ ഈസ്റ്റ് സംയോജനത്തിലൂടെ (Yeast Fermentation) കാർബൺ സ്രോതസ്സായി മാറ്റുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ശാസ്ത്രീയ പഠനമാണിത്. കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകരായ മേഘ ലൗജൻ, റെമി നതാകിരുത്തിമാന, അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.എം. മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്. പരിസ്ഥിതി പ്രശ്നമായി മാറുന്ന കുളവാഴയെ ‘വേസ്റ്റ് ടു വെൽത്ത്’ (Waste to Wealth) എന്ന ആശയത്തിലൂടെ ലാഭകരമായ വിഭവമാക്കി മാറ്റുകയാണ് ഇവർ ചെയ്തത്.
ഈ നൂതന മാർഗ്ഗം മത്സ്യകൃഷിയിലെ ഉൽപ്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സുസ്ഥിരമായ കൃഷിരീതി വ്യാപിക്കാനും സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ Aquaculture Reports-ൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഡോ. മുജീബ് റഹ്മാൻ. ഫോൺ: 9249722109 ബന്ധപെടുക

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img