06:12pm 12 November 2026
NEWS
ഒന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികവും 52 മത് ശാഖാ വാർഷികവും അഞ്ചാമത് ശ്രീനാരായണ ദർശനോത്സവവും
14/04/2026  09:04 PM IST
nila
ഒന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികവും 52 മത് ശാഖാ വാർഷികവും അഞ്ചാമത് ശ്രീനാരായണ ദർശനോത്സവവും

 

ചെങ്ങന്നൂർ:  എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1848 മത് തുരുത്തിമേൽ ശാഖ യോഗത്തിന്റെ ഒന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തിന്റെയും 52 ശാഖാ വാർഷികത്തിന്റെയും അഞ്ചാമത് ശ്രീനാരായണ ദർശനോത്സവത്തിന്റെയും ഉദ്ഘാടനo
എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ  സുരേഷ് പരമേശ്വരൻ നടത്തി.
 ശാഖാ പ്രസിഡന്റ് 
 കെ വി പ്രസന്നൻ  യോഗത്തിൽ
അധ്യക്ഷത വഹിച്ചു.
 എസ് എൻ ഡി പി വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ്‌   
സൈജുശാന്തിഅനുഗ്രഹപ്രഭാഷണവും നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ആദരിച്ചു. കൂടാതെ പഞ്ചലോഹ വിഗ്രഹ സമർപ്പണം നടത്തിയ 
 ഇ. എ. കുട്ടപ്പൻ കണ്ണങ്ങാട്ടിലിന്റെ ചിത്രത്തിന്റെ അനാച്ഛാദന കർമ്മവും നടത്തി.ശാഖാ സെക്രട്ടറി അനിൽ പുത്തൻപറമ്പിൽ 
എസ് എൻ ഡി പി ചെങ്ങന്നൂർ യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ 
 ഉഷ മോഹൻ, ശാഖ വനിതാ സംഘം  സെക്രട്ടറി 
 സന്ധ്യ ബിജു, ശാഖാ വനിതാ സംഘം പ്രസിഡന്റ്
 സുധ തമ്പിഎന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.