
ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1848 മത് തുരുത്തിമേൽ ശാഖ യോഗത്തിന്റെ ഒന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തിന്റെയും 52 ശാഖാ വാർഷികത്തിന്റെയും അഞ്ചാമത് ശ്രീനാരായണ ദർശനോത്സവത്തിന്റെയും ഉദ്ഘാടനo
എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ നടത്തി.
ശാഖാ പ്രസിഡന്റ്
കെ വി പ്രസന്നൻ യോഗത്തിൽ
അധ്യക്ഷത വഹിച്ചു.
എസ് എൻ ഡി പി വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ്
സൈജുശാന്തിഅനുഗ്രഹപ്രഭാഷണവും നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ആദരിച്ചു. കൂടാതെ പഞ്ചലോഹ വിഗ്രഹ സമർപ്പണം നടത്തിയ
ഇ. എ. കുട്ടപ്പൻ കണ്ണങ്ങാട്ടിലിന്റെ ചിത്രത്തിന്റെ അനാച്ഛാദന കർമ്മവും നടത്തി.ശാഖാ സെക്രട്ടറി അനിൽ പുത്തൻപറമ്പിൽ
എസ് എൻ ഡി പി ചെങ്ങന്നൂർ യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ
ഉഷ മോഹൻ, ശാഖ വനിതാ സംഘം സെക്രട്ടറി
സന്ധ്യ ബിജു, ശാഖാ വനിതാ സംഘം പ്രസിഡന്റ്
സുധ തമ്പിഎന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു.











