09:56am 11 November 2026
NEWS
ഖത്തറിൽ ആദ്യ ദേശീയ പ്രതിരോധ കുത്തിവയ്പ് സർവേ ആരംഭിക്കുന്നു
19/09/2025  11:14 AM IST
nila
ഖത്തറിൽ ആദ്യ ദേശീയ പ്രതിരോധ കുത്തിവയ്പ് സർവേ ആരംഭിക്കുന്നു

 

ദോഹ: ആരോഗ്യ മന്ത്രാലയം (MoPH) ദേശീയപദ്ധതിരൂപീകരണ കൗൺസിലുമായി (NPC) സഹകരിച്ച് ഖത്തറിൽ ആദ്യമായി ദേശീയ കുത്തിവയ്പ് സർവേ നടത്തുന്നു. 2025 സെപ്റ്റംബർ 24 മുതൽ ഡിസംബർ 24 വരെ നീളുന്ന സർവേ രാജ്യത്തെ കുത്തിവയ്പ് നിരക്കുകളും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും ശാസ്ത്രീയമായി വിലയിരുത്തുമെന്ന് ആരോഗ്യ സംരക്ഷണ വിഭാഗം നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സർവേയുടെ ഭാഗമായി 11,000-ത്തിലധികം കുടുംബങ്ങളെ ചോദ്യാവലികളിലൂടെ ഉൾപ്പെടുത്തും. ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്ന സർവേയിൽ ഒരു വയസ്മുതൽ  ഏഴ് വയസ്സ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കളോട് വീടുകളിൽ നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും വാക്സിനേഷൻ കാർഡുകൾ പരിശോധിക്കുകയും ചെയ്യും.കുത്തിവയ്പ്പ് വഴി തടയാവുന്ന രോഗങ്ങളിൽ നിന്ന് ഖത്തറിലെ വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയെയാണ് സർവേ വീണ്ടും ഉറപ്പാക്കുന്നത്. 
ഫീൽഡ് സർവേയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഡാറ്റ ശേഖരണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും യഥാർത്ഥ പ്രതിനിധാനം ഉറപ്പാക്കാനുമായി ഗവേഷകർക്ക് പ്രത്യേക പരിശീലനം നൽകി. ശേഖരിക്കുന്ന എല്ലാ വിവരങ്ങളും പൂർണ്ണ രഹസ്യമായി സൂക്ഷിക്കും.
കുട്ടികളുടെ കുത്തിവയ്പ്, ഐക്യരാഷ്ട്ര സഭയുടെ മൂന്നാം സുസ്ഥിര വികസന ലക്ഷ്യമായ (നല്ല ആരോഗ്യവും ക്ഷേമവും) കൈവരിക്കുന്നതിൽ നേരിട്ട് സംഭാവന ചെയ്യുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
സർവേ ഫലങ്ങൾ ദേശീയ കുത്തിവയ്പ് പദ്ധതിയെ മെച്ചപ്പെടുത്താനും, ലക്ഷ്യഗ്രൂപ്പുകളിലെത്താനുള്ള പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കും.ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണത്തോടെ അന്താരാഷ്ട്ര നിലവാരങ്ങൾ പാലിച്ചാണ് സർവേ നടപ്പാക്കുന്നത്. ഇതുവഴി ഡാറ്റയുടെ വിശ്വാസ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തും.ആരോഗ്യ സംരക്ഷണ വിഭാഗം ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി, ദേശീയപദ്ധതിരൂപീകരണ കൗൺസിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓപ്പറേഷൻസ് ഡയറക്ടർ സൗദ് മതർ അൽ ശമ്മാരി എന്നിവർവാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img