
കൊച്ചി: യു.എസ്. ആസ്ഥാനമായുള്ള മലയാളിയായ അഖിൽ സുരേഷ് നായർക്ക് കോമൺവെൽത്ത് ഓഫ് കെൻ്റക്കി നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ കെൻ്റക്കി കേണൽ എന്ന പദവി ലഭിച്ചു. ഒരു മലയാളിക്ക് ഈ പദവി ലഭിക്കുന്നത് ഇതാദ്യമായാണ്.1813 മുതൽ ആരംഭിച്ച ഈ ഓണററി പദവി, അസാധാരണ നേട്ടങ്ങൾക്കും പൊതുസേവനത്തിനും അംഗീകാരമായി വ്യക്തികൾക്ക് കെൻ്റക്കി ഗവർണർ നൽകുന്നതാണ്. ബോക്സർ മുഹമ്മദ് അലി, വാൾട്ട് ഡിസ്നി, ഗായകൻ എൽവിസ് പ്രെസ്ലി, ഹാലൻഡ് സാൻഡേഴ്സ്, ബിൽ ക്ലിന്റൺ എന്നിവരും മുൻകാലങ്ങളിൽ ഈ ബഹുമതി നേടിയ പ്രമുഖരിൽ ഉൾപ്പെടുന്നു . സംരംഭകത്വവും മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള സംഭാവന കളും പരിഗണിച്ച് അഖിൽ സുരേഷ് നായർ ഇതിനർഹനായി.ഇടപ്പള്ളി സ്വദേശിയും ഡോ. സുരേഷ് നായരുടെയും ഡോ. ഗീത നായരുടെയും മകനുമായ അഖിൽ, യുഎസ്, ഇന്ത്യ, ദുബായ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എഐ-പവർഡ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെന ഇന്റലിജൻസിന്റെ സ്ഥാപകനാണ്. ആഗോള തലത്തിൽ AI, ഇ-കൊമേഴ്‌സ് മേഖലകളിൽ നിരവധി അംഗീകാരങ്ങൾ നേടിയ കമ്പനിയാണ് സെന ഇൻ്റലിജൻസ്.










