12:20am 09 November 2026
NEWS
അർമേനിയയിൽ നിന്നുള്ള ആദ്യ ലെഷർ ചാർട്ടർ വിമാനത്തിന് ദോഹയിൽ ഊഷ്മള സ്വീകരണം
30/08/2026  01:27 PM IST
nila
അർമേനിയയിൽ നിന്നുള്ള ആദ്യ ലെഷർ ചാർട്ടർ വിമാനത്തിന് ദോഹയിൽ ഊഷ്മള സ്വീകരണം

​ദോഹ:അർമേനിയയുടെ തലസ്ഥാനമായ യെരവാനിൽ നിന്നുള്ള ആദ്യ ലെഷർ ചാർട്ടർ (വിനോദസഞ്ചാര) വിമാനത്തിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. രാജ്യത്തെ വിനോദസഞ്ചാര മേഖലയിലെ വളർച്ചയ്ക്കും വിനോദസഞ്ചാരികളുടെ ഉറവിട വിപണികൾ വൈവിധ്യവൽക്കരിക്കുന്നതിനും നാഴികക്കല്ലാവുന്നതാണ് ഈ പുതിയ സർവീസ്.
​'റുസ്റ്റാർ ടൂർ ഓപ്പറേറ്ററുമായി' (Rustar Tour Operator) സഹകരിച്ച് 'ഫ്ലൈവൺ' (FlyOne) എയർലൈൻസാണ് ആഴ്ചയിലൊരിക്കൽ എയർബസ് A320 വിമാനം ഉപയോഗിച്ച് ഈ സർവീസ് നടത്തുന്നത്.​ഖത്തറും അർമേനിയയും തമ്മിലുള്ള ടൂറിസം ബന്ധം കൂടുതൽ ശക്തമാക്കാനും ഭാവിയിൽ കൂടുതൽ ചാർട്ടർ, ഷെഡ്യൂൾഡ് വിമാന സർവീസുകൾ ആരംഭിക്കാനും ഈ പുതിയ കാൽവെപ്പ് വഴിയൊരുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img