
ദോഹ: ഹാർട്ട് ഹോസ്പിറ്റലിൽ (ഹമദ് മെഡിക്കൽ കോർപ്പറേഷൻ) ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയനടത്തി.ബംഗ്ലാദേശിൽ നിന്നുള്ള 42 വയസ്സുള്ള രോഗിയിൽ ഹൃദയം തുന്നിച്ചേർക്കുകയുമായിരുന്നു. 42കാരൻ ഇപ്പോൾ സുഖംപ്രാപിച്ചുവരികയാണ്.ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ആരോഗ്യ സംരക്ഷണ രംഗത്ത് ഖത്തർ പുതിയ അധ്യായമാണ് അടയാളപെടുത്തുന്നത്.
വിദഗ്ധ കാർഡിയാക് സർജന്മാർ, അനസ്തേഷ്യ, തീവ്രപരിചരണ ടീമുകൾ, ഇന്റർവെൻഷണൽ കാർഡിയാക് കത്തീറ്ററൈസേഷൻ, നഴ്‌സുമാർ, പകർച്ചവ്യാധികൾ, നെഫ്രോളജി, പാത്തോളജി, പുനരധിവാസം, സൈക്യാട്രി, എന്നിവരടങ്ങുന്ന വലിയ സംഘമാണ് ട്രാൻസ്പ്ലാൻറ് നടത്തിയത്. ശസ്ത്രക്രിയയ്ക്ക്ശേഷംപൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹ്മൂദും എച്ച്എംസി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ബിൻ ഖലീഫ അൽ സുവൈദിയും രോഗിയെ ഹാർട്ട് ഹോസ്പിറ്റലിൽ സന്ദർശിച്ചു. വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അവയവമാറ്റ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശക്തമായ പ്രതിബദ്ധതകൂടിയാണ്.
വൈദഗ്ധ്യമുള്ള ഡോക്ടർമാരും ആധുനിക സംവിധാനങ്ങളും രാജ്യത്തിന്റെ നേതൃത്വത്തിന്റെ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് എച്ച്എംസിയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഖാലിദ് അൽ ജൽഹാം പറഞ്ഞു.











