01:14pm 09 November 2026
NEWS
പ്രഥമ ഗുരുദർശന വാഗ്‌മീ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
10/07/2026  06:06 PM IST
nila
 പ്രഥമ ഗുരുദർശന വാഗ്‌മീ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

മാന്നാർ: ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങളും മതാതീത ആത്മീയതയും ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകുവാൻ ജീവിതവ്രതം എടുത്ത മികച്ച ഗുരുദേവ പ്രഭാഷകർക്ക് നൽകുന്ന മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ പ്രഥമ ഗുരുദർശന വാഗ്‌മീ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച 9 പ്രഭാഷകർക്കാണ് അവാർഡും പുരസ്കാരങ്ങളും നൽകുന്നത്.  എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി മന്മഥൻ, ബിപിൻ ഷാൻ, സുലേഖ ടീച്ചർ പൂത്തോട്ട, സജീഷ് മണലേൽ കോട്ടയം, വൈക്കം മുരളി, മനോജ് മാവുങ്കൽ ചേർത്തല, മായ സജീവ് വില്ലൂന്നി, നിർമല മോഹനൻ പാല, സൗമ്യ അനിരുദ്ധ് കോട്ടയം എന്നീ ഒമ്പത് പ്രഭാഷകരാണ് ഗുരുദർശന വാഗ്മീ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. വൈദികയോഗം യൂണിയന്റെ ആഭിമുഖ്യത്തിലുളള ഗുരുപൂർണ്ണിമ ദിനാചരണത്തിന്റെ ഭാഗമായി 29 ന് രാവിലെ 10ന്
മാന്നാർ യൂണിയൻ  വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ
എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ  പുരസ്കാരങ്ങൾ വിതരണം ചെയ്യും. ശ്രീനാരായണ കൺവൻഷനുകളിൽ നടത്തിയ പ്രഭാഷണ പരമ്പരകളുടെ അടിസ്ഥാനത്തിലാണ് ഗുരുദർശന വാഗ്മീ പുരസ്ക്കാരങ്ങൾക്കായി ഇവരെ തിരഞ്ഞെടുത്തത്.


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img