
ദോഹ:സമ്പർക്ക–വിവരസാങ്കേതിക മന്ത്രാലയം (MCIT) ഖത്തറിലെ ആദ്യ അന്തർദേശീയ ക്വാണ്ടം കംപ്യൂട്ടിംഗ് ഹാക്കത്തോൺ പ്രഖ്യാപിച്ചു. ‘ദി ബിഗ് ക്വാണ്ടം ഹാക്കത്തോൺ ഖത്തർ 2025’ എന്ന തലക്കെട്ടിൽ നവംബർ 15 മുതൽ 18 വരെ എഡ്യൂക്കേഷൻ സിറ്റിയിലെ ഹമദ് ബിൻ ഖലീഫ സർവകലാശാല (HBKU) – മിനാറത്തെൻ സെന്ററിൽ നടക്കും.പ്രതിരോധ മന്ത്രാലയത്തിന്റെയും HBKUയുടെയും പങ്കാളിത്തത്തിലാണ് QuantX, Boston Consulting Group (BCG) എന്നിവയുടെ വിജ്ഞാനപിന്തുണയോടെ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.ആദ്യഘട്ടത്തിൽ പുരോഗമിക്കുന്ന ക്വാണ്ടം കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കൽ.
രണ്ടാംഘട്ടത്തിൽ രൂപപ്പെടുത്തിയ ആശയങ്ങളെ വിപണി യോഗ്യമായ ബിസിനസ് മോഡലുകളാക്കി മാറ്റുന്നതിനുള്ള ആത്യന്തിക വിലയിരുത്തലുകളുമായി
രണ്ടുഘട്ടങ്ങളിലായാണ്മത്സരം നടക്കുക.
വിദഗ്‌ധർ, നിക്ഷേപകർ എന്നിവരുമായി സംവാദങ്ങളുംമുണ്ടാകും.
യോഗ്യത നേടിയ ടീമുകൾ നവംബർ 17, 18 തീയതികളിൽ നടക്കുന്ന ‘commercial application & market-fit’ ഘട്ടത്തിലേക്ക് കടക്കും. നവംബർ 18ന് ഹാക്കത്തോണിന്റെ സമാപനവും വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. അന്താരാഷ്ട്ര ക്വാണ്ടം കംപ്യൂട്ടിംഗ് വിദഗ്ധർ ചടങ്ങിൽ പങ്കെടുക്കും.
“ഖത്തർ ഗവേഷണ–സാങ്കേതികത ലോകത്തിൽ ഉയരാൻ ലക്ഷ്യമിടുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ഹാക്കത്തോൺ. ദേശീയ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ യുവ ഗവേഷകരെയും എഞ്ചിനിയർമാരെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് MCIT ഡിജിറ്റൽ ഇന്നൊവേഷൻ ഡയറക്ടർ ഇമാൻ അൽ കുവാരി പറഞ്ഞു.“ഖത്തർ ക്വാണ്ടം സാങ്കേതികതയിൽ മേഖലയിലെ മുൻനിര ഗവേഷണകേന്ദ്രമാകുന്നുവെന്നതിന് ഈ പരിപാടിയെന്ന് ഖത്തർ എമിരി സിഗ്നൽ കോർപ്പ്സ് കമാൻഡർ സ്റ്റാഫ് മേജർ ജനറൽ സയദ് അഹമ്മദ് അൽ കുവാരി അഭിപ്രായപ്പെട്ടു.
“ദേശീയ ആവശ്യങ്ങൾക്കനുസരിച്ച് ക്വാണ്ടം ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഹാക്കത്തോൺ മുന്നോട്ടുവയ്ക്കുന്നതെന്ന് HBKUയിലെ അസോസിയേറ്റ് പ്രൊഫസറും QC2 ഡയറക്ടറുമായ ഡോ. സൈഫ് എം. അൽ കുവാരി വ്യക്തമാക്കി.











