08:00pm 29 October 2026
NEWS
തൊഴിൽ വിപണി വൈദഗ്ധ്യത്തിനായി പ്രഥമ ജി.സി.സി ഫോറം ദോഹയിൽ സംഘടിപ്പിച്ചു
29/10/2026  04:53 PM IST
nila
തൊഴിൽ വിപണി വൈദഗ്ധ്യത്തിനായി പ്രഥമ ജി.സി.സി ഫോറം ദോഹയിൽ സംഘടിപ്പിച്ചു

 


​ദോഹ: തൊഴിൽ വിപണിയുടെ ഭാവി ആവശ്യങ്ങൾക്കനുസരിച്ച് മാനവവിഭവശേഷി പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം പ്രഥമ 'ജി.സി.സി ലേബർ മാർക്കറ്റ് സ്കിൽസ് ഫോറം' സംഘടിപ്പിച്ചു. "ശാക്തീകരണത്തിൽ നിന്ന് നേതൃത്വത്തിലേക്ക്" (From Empowerment to Leadership) എന്ന പ്രമേയത്തിൽ ജി.സി.സി തൊഴിൽ-സാമൂഹിക ക്ഷേമ കാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഓഫീസ്, ദോഹ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (DUST) എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഫോറം. ഖത്തർ സ്വദേശിവൽക്കരണ പുരസ്കാര (Qatar Localization Award) ചടങ്ങിനോടനുബന്ധിച്ചാണ് പരിപാടി നടന്നുപോന്നത്.
​തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ നജ്‌വ ബിന്ത് അബ്ദുൽ റഹ്‌മാൻ അൽ ഥാനി, ജി.സി.സി എക്സിക്യൂട്ടീവ് ഓഫീസ് ഡയറക്ടർ ജനറൽ മുഹമ്മദ് ഹസൻ അൽ ഉബൈദ്‌ലി, സർവകലാശാലാ പ്രസിഡന്റ് ഡോ. സലേം ബിൻ നാസർ അൽ നഈമി തുടങ്ങിയ പ്രമുഖരും വിദഗ്ധരും പങ്കെടുത്തു. തൊഴിൽ വിപണിയിലെ ഡിജിറ്റൽ, എ.ഐ, ഗ്രീൻ ട്രാൻസ്ഫർമേഷൻ മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തമ്മിലുള്ള വിടവ് നികത്താൻ സംയുക്ത നീക്കങ്ങൾ വേണമെന്ന് ഫോറം ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img