NEWS
വിശുദ്ധ കാർലോ ആക്യൂറ്റിസിൻ്റെ ആദ്യ തിരുനാളിന്റെ കൊടികയറ്റം
11/10/2025 11:40 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

വിശുദ്ധ കാർലോ ആക്യൂറ്റിസിൻ്റെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യ ദേവാലയത്തിലെ ആദ്യ തിരുനാളിന്റെ കൊടികയറ്റം വരാപ്പുഴ അതിരൂപത മുൻ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഫ്രാൻസിസ് കല്ലറക്കൽ പിതാവ് നിർവഹിക്കുന്നു. വരാപ്പുഴ അതിരൂപത ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. സോജൻ മാളിയേക്കൽ, ഫാ. രാജീവ് ജോസ് കൈനിക്കാട്ട്, ഫാ. റോക്കി കൊല്ലം പറമ്പിൽ , പ്രസുദേന്തിമാർ തുടങ്ങിയവർ സമീപം
കാക്കനാട് വണ്ടർലാ റൂട്ടിൽ പള്ളിക്കരയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച വൈകിട്ട് 6 മണിക്കും ഞായറാഴ്ച വൈകിട്ട് 5 മണിക്കുമാണ് തിരുനാൾ ദിവ്യബലികൾ. യുവജനങ്ങളുടെയും കൗമാരക്കാരുടെയും ഇഷ്ടവിശുദ്ധനാണ് വിശുദ്ധ കാർലോ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








