12:45pm 15 October 2026
NEWS
'രുബയ്യ ഖത്തർ': രാജ്യാന്തര കലാ പ്രദർശനത്തിന്റെ ആദ്യ പതിപ്പ് നവംബർ 21 മുതൽ
15/10/2026  10:00 AM IST
nila
രുബയ്യ ഖത്തർ: രാജ്യാന്തര കലാ പ്രദർശനത്തിന്റെ ആദ്യ പതിപ്പ് നവംബർ 21 മുതൽ

 


​ദോഹ: ഖത്തർ മ്യൂസിയംസ് സംഘടിപ്പിക്കുന്ന ഏറ്റവും പുതിയ അന്താരാഷ്ട്ര വിഷാഷ്വൽ ആർട്ട് ക്വാഡ്രെനെയൽ (നാല് വർഷത്തിലൊരിക്കൽ നടക്കുന്ന കലാമേള) ആയ 'രുബയ്യ ഖത്തറി'ന്റെ ആദ്യ പതിപ്പിന് നവംബർ 21-ന് തുടക്കമാകും. 2027 ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന കലാമേളയുടെ പ്രധാന പ്രമേയങ്ങളും പങ്കാളികളാകുന്ന കലാകാരന്മാരുടെ വിവരങ്ങളും ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഹെർ എക്സലൻസി ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി പ്രഖ്യാപിച്ചു.
​'അൽ റിവാഖ് ആർട്സ് + ആർക്കിടെക്ചർ' പ്രധാന വേദിയാകുന്ന ഈ കലാവിരുന്നിൽ ദോഹയിലെ പ്രധാന മ്യൂസിയങ്ങളും പൊതുവിടങ്ങളും പങ്കാളികളാകും. 45-ലധികം രാജ്യങ്ങളിൽ നിന്നുള്ള 120-ഓളം പ്രമുഖ പ്രാദേശിക-രാജ്യാന്തര കലാകാരന്മാരുടെ സൃഷ്ടികളാണ് ഇതിൽ പ്രദർശിപ്പിക്കുന്നത്. ജലത്തിന്റെ പ്രാധാന്യം, പരിസ്ഥിതി, ഖത്തറിന്റെ സമുദ്ര പാരമ്പര്യം എന്നിവ പ്രമേഹമാക്കിയാണ് 'അൺറൂളി വാട്ടേഴ്‌സ്', 'ഔർ കോമൺ കറന്റ്‌സ്', 'സീത്തിങ് സീ' തുടങ്ങി വിവിധ പ്രദർശനങ്ങൾ ഒരുക്കുന്നത്. സന്ദർശകർക്കായി വൻകിട പബ്ലിക് ആർട്ട് ഇൻസ്റ്റലേഷനുകളും ദോഹയിലുടനീളം ഒരുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img