08:16am 30 April 2026
NEWS
ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൻ സുരാജ് പാർട്ടി പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
31/10/2025  06:58 AM IST
nila
ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൻ സുരാജ് പാർട്ടി പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു

പറ്റ്ന: ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൻ സുരാജ് പാർട്ടി പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ബീഹാറിലെ മൊകാമ മേഖലയിലാണ് സംഭവം. ജൻ സുരാജ് പാർട്ടി പ്രവർത്തകൻ ദുലാർചന്ദ് യാദവ് എന്നയാളാണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാഹന റാലിക്കിടെ കാറിനുള്ളിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റത്. അക്രമികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. 

റാലി കടന്നുപോകുന്നതിനിടെ ഇരുഭാഗത്തുനിന്നും വെടിവെപ്പ് നടന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ജെഡിയു സ്ഥാനാർത്ഥിയും പ്രവർത്തകരുമാണെന്നാണ് ജൻ സുരാജ് പാർട്ടിയുടെ ആരോപണം. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ അധിക പൊലീസ് സേനയെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img