02:52am 29 August 2026
NEWS
പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപ്പിടിത്തം
16/02/2025  07:12 AM IST
nila
പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപ്പിടിത്തം

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

മെഡിക്കൽ ഐ.സി.യുവിനോട് ചേർന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന്റെ മുകളിലെ നിലയിൽ സർജിക്കൽ ഐ.സി.യു വുമാണ്. പുക പടർന്നതോടെ ഐ.സി.യുവിൽ നിന്നും വാർഡിൽ നിന്നും രോഗികളെ പൂർണമായും ഒഴിപ്പിച്ചു. നൂറോളം കിടപ്പുരോഗികളെയാണ് വാർഡിൽ നിന്ന് ഒഴിപ്പിച്ചത്. പാലക്കാട് അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img