12:56am 29 April 2026
NEWS
അഗ്‌നി രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പരിശീലനം നൽകി
27/04/2026  05:08 PM IST
nila
അഗ്‌നി രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പരിശീലനം നൽകി

ചെങ്ങന്നൂർ: നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ പരിശീലനം നൽകി. കനത്ത വേനലിനെ തുടർന്ന് എം സി എഫുകളും മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങളും നേരിടുന്ന ഭീഷണികൾ തടയുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്ന സ്ഥലങ്ങളിൽ തീപിടുത്തം ഉണ്ടായാൽ അടിയന്തിരമായി സ്വീകരിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള പരിശീലനമാണ് നൽകിയത്. പാമ്പുകടി ഉൾപ്പെടെയുള്ള കാര്യങ്ങളിലെ പ്രാഥമിക ചികിത്സകളെക്കുറിച്ചും ചെങ്ങന്നൂർ അഗ്നി രക്ഷാ നിലയത്തിലെ സ്കൂബ ടീം അംഗം സുനിൽ ശങ്കർ ക്ലാസുകളെടുത്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ എം. ഹബീബ്,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷ,  പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി ജി. ശിവൻ,അഗ്നിരക്ഷ സേന ഹോം ഗാർഡ് പി.കെ. പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img