05:29am 13 November 2026
NEWS
ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; സിവിൽ ഡിഫൻസ് ഉടനടി നിയന്ത്രിച്ചു, ആർക്കും പരിക്കില്ല
30/03/2026  04:29 PM IST
nila
ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; സിവിൽ ഡിഫൻസ് ഉടനടി നിയന്ത്രിച്ചു, ആർക്കും പരിക്കില്ല

ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ  ഗാരേജിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സേന സമയോചിതമായ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം (MoI) ഔദ്യോഗികമായി അറിയിച്ചു.വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ പടരുന്നത് തടയുകയും പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം എക്സ് (X) അക്കൗണ്ട് വഴി വ്യക്തമാക്കി.
​തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വേനൽക്കാലം അടുക്കുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങളിലും വർക്ക്‌ഷോപ്പുകളിലും അഗ്നിശമന സംവിധാനങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img