11:55am 01 May 2026
NEWS
ഇൻഡസ്ട്രിയൽ ഏരിയയിലെ ഗോഡൗണിൽ തീപിടുത്തം; സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കി, ആളപായമില്ല
01/05/2026  10:34 AM IST
nila
ഇൻഡസ്ട്രിയൽ ഏരിയയിലെ ഗോഡൗണിൽ തീപിടുത്തം; സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കി, ആളപായമില്ല

ദോഹ: ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ  ഗോഡൗണിലുണ്ടായ തീപിടുത്തം ഖത്തർ സിവിൽ ഡിഫൻസ് സംഘം അതിവേഗം നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം നടന്നത്.
​സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം (MoI)  ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ പടരുന്നത് തടയുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.
​തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സ്ഥാപനങ്ങളും കമ്പനികളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img