06:38pm 31 July 2026
NEWS
ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്ത താരങ്ങൾക്കെതിരെ കേസെടുത്തു

20/03/2025  04:24 PM IST
nila
ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്ത താരങ്ങൾക്കെതിരെ കേസെടുത്തു

അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്ത തെന്നിന്ത്യൻ സിനിമാതാരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെ 25 സെലിബ്രിറ്റികൾക്കെതിരെയാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങൾക്ക് പുറമേ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരും കേസുകളിൽ പ്രതികളാണ്. ഹൈദരാബാദിലെ മിയാപൂർ പൊലീസാണ് കേസെടുത്തത്.

ഓൺലൈൻ വാതുവെപ്പ് പ്രോത്സാഹിപ്പിച്ചതിന് നിരവധി ടോളിവുഡ് അഭിനേതാക്കൾക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും കേസെടുത്തെന്ന് പൊലീസ് വ്യക്തമാക്കി. 

റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട എന്നിവരെ കൂടാതെ പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, പ്രണീത, നിധി അഗർവാൾ എന്നിവരും 19 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമാണ് കേസിലെ പ്രതികൾ. അനന്യ, ശ്രീമുഖി, സിരി ഹനുമന്തു, ശ്യാമള, വർഷിണി, ശോഭ, നേഹ, പാണ്ഡു, പത്മാവതി, ഇമ്രാൻ ഖാൻ, വിഷ്ണു പ്രിയ, ഹർഷ സായ്, സണ്ണി യാദവ്, ടേസ്റ്റി തേജ, ഋതു എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img