
മുംബൈ: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ജിയോഫിനാന്‍സ് പ്ലാറ്റ്ഫോം ആന്‍ഡ് സര്‍വീസ് വന്‍മാറ്റങ്ങളോടെ പുത്തന്‍ 'ജിയോഫിനാന്‍സ്' ആപ്പ് അവതരിപ്പിച്ചു. 'പുതിയ ആപ്പ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കാനും നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാനും ഉപേയാക്താക്കള്‍ക്ക് അവസരം നല്‍കുന്ന ഫിന്‍സൈഡര്‍ എന്ന എക്സ്‌ക്ലൂസീവ് ഏര്‍ലി ആക്സസ് പ്രോഗ്രാമും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ സാമ്പത്തിക ഇടപാടുകളെ കൂടുതല്‍ ലളിതവും വ്യക്തിഗതവുമാക്കുകയാണ് ജിയോ ഫിനാന്‍സ് ലക്ഷ്യമിടുന്നതെന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡിയും സിഇഒയുമായ ഹിതേഷ് സേത്തിയ പറഞ്ഞു. ആപ്പ് ഉപയോഗിച്ച് ഫീഡ്ബാക്ക് നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ജിയോ പോയിന്റുകളും സ്വന്തമാക്കാം.
പരമ്പരാഗത സാമ്പത്തിക സേവനങ്ങളില്‍ നിന്ന് മാറി ഏജന്റിക് എഐ, ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍' എന്നിവയുടെ സഹായത്തോടെ തികച്ചും വ്യക്തിഗതമായ അനുഭവമാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നത്. ഓരോ ഉപഭോക്താവിന്റെയും താല്പര്യങ്ങളും സാമ്പത്തിക പശ്ചാത്തലവും തത്സമയം വിശകലനം ചെയ്ത് അവര്‍ക്ക് ഏറ്റവും അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന 15 എഐ ഏജന്റുകളും 70-ഓളം ഡിസിഷന്‍ എന്‍ജിനുകളും ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വ്യക്തിയുടെയും സാമ്പത്തിക പ്രൊഫൈല്‍ വ്യത്യസ്തമായതിനാല്‍, ആപ്പിന്റെ ഹോം സ്‌ക്രീന്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തവും തനിമയുള്ളതുമായിരിക്കും എന്നതാണ് മറ്റൊരു സവിശേഷത.
ഹോം ലോണ്‍, പേഴ്സണല്‍ ലോണ്‍, ഇന്‍ഷുറന്‍സ്, യുപിഐ, ജിയോ ബ്ലാക്ക്റോക്ക് മ്യൂച്വല്‍ ഫണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ്, ടാക്സ് പ്ലാനിംഗ് തുടങ്ങി എല്ലാ സാമ്പത്തിക സേവനങ്ങളും ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റ്പ്ലേസാണ് ജിയോ ഫിനാന്‍സ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ, മെച്ചപ്പെട്ട ലാഭം നല്‍കുന്ന ഓട്ടോമേറ്റഡ് ലിക്വിഡിറ്റി മാനേജ്മെന്റോടു കൂടിയ നൂതന സേവിംഗ്സ് അക്കൗണ്ടും ആപ്പിലുണ്ട്. ആപ്പിലെ ചാറ്റ് ബാറിലൂടെ ലളിതമായ ഭാഷയില്‍ കാര്യങ്ങള്‍ ടൈപ്പ് ചെയ്ത് സേവനങ്ങള്‍ കണ്ടെത്താമെന്നതിനാല്‍ പേജുകള്‍ മാറി മാറി നോക്കേണ്ട സാഹചര്യം ഒഴിവാക്കാം. ഉപഭോക്താക്കള്‍ക്ക് ഓരോ ഇടപാടുകള്‍ക്കും ജിയോ പോയിന്റുകള്‍ ലഭിക്കുന്ന സമഗ്രമായ റിവാര്‍ഡ് പ്രോഗ്രാമും ഇതിന്റെ ഭാഗമാണ്.
ഭാവിയില്‍ ഉപഭോക്താക്കളുടെ സാമ്പത്തിക ആരോഗ്യം അളക്കുന്ന ഫിനാന്‍ഷ്യല്‍ ഫിറ്റ്നസ് സ്‌കോര്‍, സാമ്പത്തിക വളര്‍ച്ചയ്ക്കായി കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പേഴ്സണല്‍ സിഎഫ്ഒ, നിക്ഷേപങ്ങളും പേയ്‌മെന്റുകളും എളുപ്പത്തില്‍ ഓട്ടോമേറ്റ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയ ഫീച്ചറുകളും ആപ്പിലുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള ലളിതവും കാര്യക്ഷമവുമായ സാമ്പത്തിക സേവനങ്ങള്‍ എല്ലാ പൗരന്മാരുടെയും അവകാശമാണെന്നും, സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ട് ഓരോ ഇന്ത്യക്കാരനെയും സാമ്പത്തികമായി ശാക്തീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിതേഷ് സേത്തിയ പറഞ്ഞു. ഫിന്‍സൈഡറാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://bharat.jiofinance.in/ എന്ന വെബ്‌സൈറ്റ് വഴിയോ പ്ലേസ്റ്റോര്‍/ആപ്പ് സ്റ്റോര്‍ വഴിയോ ഫിന്‍സൈഡര്‍ പ്രോഗ്രാമില്‍ പങ്കാളികളാകാം.
Photo Courtesy - Google











