
ദോഹ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ്ഖത്തർ (ഫിൻഖ്യൂ)സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷം മെയ് 23,24,തീയതികളിൽ
ഐഡിയൽ ഇന്ത്യൻ സ്കൂളിലും,അൻസാരി കോംപ്ലക്സിലുമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.23ന് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വൈകുന്നേരം 5മണിമുതൽ നടക്കുന്ന
ആഘോഷപരിപാടികളിൽ മാനസികാ രോഗ്യ കേന്ദ്രത്തിലെ സി ഇ ഒ
ഇയാൻ ഫ്രാൻസിസ് ടുളി മുഖ്യാഥിതിയായിരിക്കും.
ഫിൻഖ്യൂഅംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ചടങ്ങിൽ മികച്ച സേവനം കാഴ്ചവച്ച
നേഴ്സുമാർക്ക് ഡെയ്സി അവാർഡ്കളും ഫിൻക്യുഎയ് ഞ്ചൽ അവാർഡുകളും സമ്മാനിക്കും.സെക്കണ്ടറി, ഹയർസെക്കണ്ടറിപരീക്ഷകളിൽഉന്നത വിജയം നേടിയഫിൻഖ്യൂഅംഗങ്ങളുടെ മക്കൾക്ക്ഫിൻഖ്യൂ എജ്യുകേഷൻ എക്സലൻസിഅവാർഡ്കൾനൽകും.റിഥംബാൻഡ് ഖത്തർ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.നഴ്സ് മാരുടെ ശാക്തീകരണം;സാങ്കേതിക ക്ഷമത, നൂതന സാങ്കേതികവിദ്യ, ക്ഷേമം എന്ന പ്രമേയത്തിൽ
24ന് വെള്ളിയാഴ്ച അൻസാരികോംപ്ലക്സിൽ നടക്കുന്നഎഡ്യുകേഷൻആക്ടിവിറ്റിപ്രോഗ്രാമിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ നേഴ്സിങ്ഡയറക്ടർഅഹമ്മദ്ലത്തീഫ്മുഹമ്മദ്അബുജാബിർ,സിങ്കപ്പൂർഎംബസികോൺസുലർ സുമയ്യ ബഖ് വി,ഐ ബി പി സി പ്രസിഡന്റ് താഹാമുഹമ്മദ്,പി എഫ് എസികോ-ചെയർപേഴ്സൺ ഇസ്സമുഹമ്മദ്എന്നിവർ പങ്കെടുക്കും.ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കായിസംഘടി പ്പിക്കുന്നഡി എച്ച് പി അനുവദിനമായ സെമിനാറിൽ വിവിധ വിഷയങ്ങളിൽപ്രമുഖർ ക്ലാസ്സുകൾ നയിക്കും രെജിസ്ട്രേഷനിലൂടെ 300ൽ പരം ആളുകൾ പങ്കെടുക്കുന്ന സെമിനാർ രാവിലെ 7:30മുതൽ ഉച്ചയ്ക്ക്12:30വരെ യാണ് നടക്കുക. ഉത്ഘാടന ചടങ്ങിൽ അമേരിക്ക ആസ്ഥാനമായ ഡെയ്സി ഫൗണ്ടേഷന്റെ ഖത്തറിലെപ്രഥമ അവാർഡ് ഫിൻഖ്യൂവിന് വേണ്ടി
പ്രസിഡന്റ് ബിജോയ് ചാക്കോ ഹമദ് മെഡിക്കൽകോർപ്പറേഷൻനേഴ്സിങ്ഡയറക്ടർഅഹമ്മദ്ലത്തീഫ്മുഹമ്മദ്അബുജാബിറിൽ നിന്നും ഏറ്റുവാങ്ങും. ചടങ്ങിൽ
ഫിൻഖ്യൂ ന്യൂസ് ലെറ്റർ സിങ്കപ്പൂർഎംബസികോൺസുലർ സുമയ്യ ബഖ് വി ചീഫ്എഡിറ്റർ അൻപു സെൽവിക്ക് നൽകിപ്രകാശനം ചെയ്യും.
ക്യു എൽ എം, ഖ്വിഷ്, സിറ്റി എക്സ്ചേഞ്ച്, റിയാദമെഡിക്കൽ സെന്റർ, ഇന്റർ ഗൾഫ് എന്നിവരാണ്പരിപാടിയുടെ മുഖ്യപ്രയോജകർ.
വെസ്റ്റ് ബെ അൻസാർ കോംപ്ലക്സ് ഓഡിറ്റോറിയ ത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫിൻഖ്യൂ
പ്രസിഡന്റ് ബിജോയ് ചാക്കോ, ജനറൽ സെക്രട്ടറി നിഷമോൾ, വൈസ് പ്രസിഡന്റ്ശാലിനി പോൾ, പ്രോഗ്രാം കോഡിനേറ്റർമാരായ ചാൾസ്,നിയാദ്,പ്രോഗ്രാംലീഡ്ജിഫിൻ പോൾ, മാഗസിൻ ചീഫ്എഡിറ്റർ
അൻപുസെൽവിഎന്നിവർ പങ്കെടുത്തു.











