NEWS
ഐസ്ക്രീമിനുള്ളിൽ നിന്നും മനുഷ്യവിരൽ കിട്ടിയെന്ന പരാതിയുമായി ഡോക്ടർ
13/06/2024 04:30 PM IST
nila

മുംബൈ: ഐസ്ക്രീമിനുള്ളിൽ നിന്നും മനുഷ്യവിരൽ കിട്ടിയെന്ന പരാതിയുമായി ഡോക്ടർ. മലഡ് സ്വദേശിയായ ഡോ.ഒർലേം ബ്രെൻഡൻ സെറാവോ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി വാങ്ങിയ ഐസ്ക്രീമിലാണ് വിരലിന്റെ ഭാഗം കണ്ടെത്തിയത്.
ഡോക്ടറുടെ സഹോദരിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്. പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷമാണ് ഐസ്ക്രീമിനുള്ളിലെ കട്ടിയുള്ള വസ്തു നാവിൽ തട്ടിയതെന്നും തുടർന്ന് പരിശോധിച്ചപ്പോഴാണ് വിരലിന്റെ ഒരു ഭാഗമാണെന്ന് മനസിലായതെന്നും ഡോക്ടർ പറയുന്നു. തുടർന്ന് മലഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലഡ് പൊലീസ് അറിയിച്ചു. വിരലിന്റെ കഷണം ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.