07:28pm 22 August 2026
NEWS
ധനകാര്യ സേവനങ്ങൾ ചടുല മാറ്റത്തിന് വിധേയമാകുന്നു സുഭാഷ് ചന്ദ്ര ഗാർഗ്.കേരള സ്റ്റേറ്റ് കോസ്റ്റ് കൺവൻഷൻ നടന്നു
21/08/2026  06:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ധനകാര്യ സേവനങ്ങൾ ചടുല മാറ്റത്തിന് വിധേയമാകുന്നു സുഭാഷ് ചന്ദ്ര ഗാർഗ്.കേരള സ്റ്റേറ്റ് കോസ്റ്റ് കൺവൻഷൻ നടന്നു
HIGHLIGHTS

ഒൻപതാമത് കേരള സ്റ്റേറ്റ് കോസ്റ്റ് കൺവൻഷൻ മുൻ ധനകാര്യ സെക്രട്ടറിയും വാണിജ്യകാര്യ സെക്രട്ടറിയുമായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗ് ഉദ്‌ഘാടനം ചെയ്യുന്നു. ഐസിഎംഎഐ കൊച്ചിൻ ചാപ്റ്റർ വൈസ് ചെയർപേഴ്‌സൺ എസ് അരുൺകുമാർ, സെക്രട്ടറി മിനുശ്രീ, ട്രഷറർ ആർ രഞ്ജിനി, ചെയർമാൻ ജോർജ് പി മാത്യു, ഐസിഎംഎഐ പ്രസിഡന്റ് ചിത്തരഞ്ജൻ ചതോപാദ്ധ്യായ, കെബിപിഎസ് മാനേജിങ് ഡയറക്ടർ സുനിൽ ചാക്കോ എന്നിവർ സമീപം.

കൊച്ചി: രാജ്യത്തെ ധനകാര്യ സേവനങ്ങൾ ചടുലമാറ്റത്തിന് വിധേയമാകുന്നുവെന്നും ഇതിനനുസരിച്ച് മൂല്യ വർധിത സേവനങ്ങൾ നല്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുൻ വാണിജ്യകാര്യ സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗ്. ഐസിഎംഎഐ ദി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഒഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്റർ സംഘടിപ്പിച്ച ഒൻപതാമത് കേരള സ്റ്റേറ്റ് കോസ്റ്റ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദനം മുതൽ സേവനം വരെ എല്ലാകാര്യങ്ങളിലും അതിവേഗ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. കോസ്റ്റ് അക്കൗണ്ടന്റ് പ്രൊഫഷണലുകൾ മാറ്റത്തിന് വിധേയമാകുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പരിവർത്തനനത്തിനനുസരിച്ച് പ്രൊഫഷണലുകളുടെ സമീപനത്തിലും മാറ്റം ഉണ്ടാകണം. ഡിജിറ്റൽ ഇക്കണോമി കാലഘട്ടത്തതിൽ അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള കഴിവും പ്രാപ്തിയും ഉണ്ടാകേണ്ടതുണ്ട്. പുതിയ സമാപതിക സാഹചര്യത്തിൽ വൈദഗ്ധ്യം വർധിപ്പിക്കാൻ പുതിയ സമീപനങ്ങൾ അനിവാര്യമാണ്. പുതിയ സാങ്കേതികവിദ്യകളെ എനഗ്നെ സമീപിക്കണം എന്നതിനെ കുറിച്ച ഗൗരവതരമായ ചർച്ചകൾ നടക്കണമെന്നുംസുഭാഷ് ചന്ദ്ര ഗാർഗ് ചൂണ്ടിക്കാട്ടി.ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഒഫ്‌ ഇന്ത്യ പ്രസിഡന്റ് ചിത്തരഞ്ജൻ ചതോപാദ്ധ്യായ അധ്യക്ഷത വഹിച്ചു. ധനകാര്യ പ്രൊഫഷണലുകൾ ഇപ്പോഴും അപ്‌ഡേറ്റഡ് ആയിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ കറൻസിയെ കുറിച്ച് കൂടുതൽ അറിവ് നേടണം. ആവശ്യമെങ്കിൽ "നോ" പറയാനുള്ള ധൈര്യം കാണിക്കണം. ഭൗമരാഷ്ട്രീയ തർക്കങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, കമ്മോഡിറ്റി-കറൻസി വിപണികളിലെ അസ്ഥിരത, മാറിക്കൊണ്ടിരിക്കുന്ന വ്യാപാര നയങ്ങൾ, വേഗത്തിലുള്ള സാങ്കേതിക മാറ്റങ്ങൾ എന്നിവ ആഗോള ബിസിനസ്സിന്റെ സ്വഭാവത്തെത്തന്നെ മാറ്റിയെഴുതുകയാണ്. ഇതനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ കോസ്റ്റ് മാനേജ്‌മെന്റ് പ്രൊഫഷണലുകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.ആഗോള സാമ്പത്തിക രംഗം മാത്രമല്ല, ഇന്ത്യൻ സാമ്പത്തികമേഖലയും വെല്ലുവിളികൾക്കും അതിവേഗ മാറ്റങ്ങൾക്കും വിധേയമാകുന്നുണ്ടെന്ന് കെബിപിഎസ്‌ മാനേജിങ് ഡയറക്ടർ സുനിൽ ചാക്കോ പറഞ്ഞു. ഐസിഎംഎഐ കൊച്ചിൻ ചാപ്റ്റർ വൈസ് ചെയർമാൻ ജോർജ് പി മാത്യു, സെക്രട്ടറി മിനുശ്രീ, ട്രഷറർ ആർ രഞ്ജിനി, വൈസ് ചെയർപേഴ്‌സൺ എസ് അരുൺകുമാർ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img