09:57pm 12 November 2026
NEWS
സാമ്പത്തിക മേഖല സുഭദ്രം; മുൻകരുതൽ നടപടികളുമായി ഖത്തർ സെൻട്രൽ ബാങ്ക്
31/03/2026  08:34 PM IST
NILA
സാമ്പത്തിക മേഖല സുഭദ്രം; മുൻകരുതൽ നടപടികളുമായി ഖത്തർ സെൻട്രൽ ബാങ്ക്

ദോഹ:ആഗോളതലത്തിലെ പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ സാമ്പത്തിക മേഖലയുടെ കരുത്ത് നിലനിർത്തുന്നതിനായി വിപുലമായ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB). നിലവിൽ രാജ്യത്തെ ബാങ്കിംഗ് സംവിധാനം അങ്ങേയറ്റം സുരക്ഷിതമാണെന്നും ഏത് പ്രതിസന്ധിയെയും നേരിടാൻ പ്രാപ്തമാണെന്നും ബാങ്ക് വിലയിരുത്തി.ഖത്തറിലെ ബാങ്കുകളിൽ ആവശ്യത്തിന് ലിക്വിഡിറ്റിയും (ദ്രവ്യത) മൂലധനവുമുണ്ടെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. വിദേശ-സ്വദേശി കറൻസികളുടെ ലഭ്യത ഉറപ്പാണെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനോ വിപണിയിലെ സമ്മർദ്ദങ്ങൾ അതിജീവിക്കുന്നതിനോ തടസ്സമില്ലെന്നും ബാങ്ക് അറിയിച്ചു. മുൻകാലങ്ങളിലെ ആഗോള സാമ്പത്തിക പ്രതിസന്ധികളിലും ഖത്തറിലെ ബാങ്കിംഗ് മേഖല മികച്ച പ്രതിരോധശേഷി തെളിയിച്ചിട്ടുള്ളതാണ്.ആഗോള-പ്രാദേശിക സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ സമയബന്ധിതമായ ഇടപെടലുകൾ തുടരുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img