03:48pm 22 September 2026
NEWS
സാമ്പത്തിക ആസൂത്രണം കുടുംബത്തിൻറെ സുസ്ഥിരതയ്ക്ക് അനിവാര്യം - ഡോ. താജ് ആലുവ
26/02/2025  09:56 PM IST
സാമ്പത്തിക ആസൂത്രണം കുടുംബത്തിൻറെ സുസ്ഥിരതയ്ക്ക് അനിവാര്യം - ഡോ. താജ് ആലുവ

ദോഹ: വരുമാനത്തിനും സാമ്പത്തിക ബാധ്യതകൾക്കും അനുസൃതമായി പണം ചെലവഴിക്കുന്നതും സാമ്പത്തിക വ്യവഹാരങ്ങൾ രേഖപ്പെടുത്തി വെക്കുന്നതുമാണ് കുടുംബത്തിൻറെ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനമെന്ന് പ്രമുഖ എഴുത്തുകാരനും ഫാമിലി ട്രെയിനറുമായ താജ് ആലുവ പറഞ്ഞു. ഫോക്കസ് ഇൻറർനാഷണൽ ഖത്തറിൻറെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫാമിലി ബഡ്ജറ്റിങ് ശരിയാ നിക്ഷേപ ബോധവൽക്കരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക കാര്യങ്ങൾ കുടുംബവുമായി  ചർച്ച ചെയ്യുന്നത് സാമ്പത്തിക അച്ചടക്കത്തിനും സമൂഹത്തിലും കുടുംബത്തിലും നല്ല മാതൃകകളെ സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എത്തിക്കൽ നിക്ഷേപ പദ്ധതികളെ കുറിച്ചും അവയിൽ നിക്ഷേപിക്കേണ്ട രീതിയകളെയും പ്രമുഖ നിക്ഷേപ വിദഗ്ധൻ റഫീക്ക് കാരാട് വിശദീകരിച്ചു. ഫോക്കസ് ഇൻ്റർ നാഷണൽ ഖത്തർ റീജിയൺ സിഒഒ അമീർ ഷാജി ഉപഹാരങ്ങൾ സമ്മാനിച്ചു. ഡോ. റസീൽ മൊയ്തീൻ, നൗഫൽ ഇടിയങ്ങര പ്രസംഗിച്ചു. ശനീജ് എടത്തനാട്ടുകര സ്വാഗതവും സജീർ പുനത്തിൽ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img