01:26am 11 November 2026
NEWS
ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു
28/08/2025  08:08 AM IST
nila
ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ഒരാളുടെ നില അതീവഗുരുതരം. കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറയിലാണ് സംഭവം. അമ്പലത്തറ പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32) എന്നിവരാണ് മരിച്ചത്. ​ഗോപിയുടെ മറ്റൊരു മകൻ രാകേഷ് ഗുരുതരാവസ്ഥയിലാണ്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു പുലർച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യ നടന്ന വിവരം നാട് അറിഞ്ഞത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൂന്നുപേരും മരിച്ചത്. കർഷകനാണ് ഗോപി. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img