03:56am 07 November 2026
NEWS
സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളെ ഉൾപ്പെടുത്തി
07/02/2025  08:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളെ ഉൾപ്പെടുത്തി

സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളെ ഉൾപ്പെടുത്തയതിനെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ സ്വാഗതം ചെയ്തു.കോഴിക്കോട്, തിരുവനന്തപുരം പദ്ധതികളുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ കൊച്ചി മെട്രോനേരത്തെ തയ്യാറാക്കി സംസ്ഥാന ഗവൺമെൻ്റിന് സമർപ്പിച്ചിട്ടുള്ളതാണ്. തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡി എം ആർ സി തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ടിൻ്റെ ( ഡ്രാഫ്റ്റ് ഡി പി ആർ) കരട് സംസ്ഥാന ഗവൺമെൻ്റിനു മുമ്പാകെ ഉണ്ട്. സംസ്ഥാന ഗവൺമെൻ്റിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം കേഴിക്കോട് മെട്രോയ്ക്കു വേണ്ടിയുള്ള ഡിപിആർ തയ്യാറാക്കുന്ന നടപടികളിലേക്ക് കെ എം ആർ എൽ കടക്കും. കേരളത്തിൽ പുതുതായി രണ്ട് മെട്രോ പദ്ധതികൾ കൂടി നടപ്പാക്കാൻ സംസ്ഥാന ഗവൺമെൻ്റ് തീരുമാനിച്ചതിനെയും  കെ എം ആർ എൽ സ്വാഗതം ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img