NEWS
ഭരണഘടന സ്ഥാപനമായ പിഎസ്സിയിൽ നിയമപരമായി ശമ്പളം കൊടുക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
21/02/2025 04:03 PM IST
nila

തിരുവനന്തപുരം: പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പള വർധനവിനെ ന്യായീകരിച്ച് ധനമന്ത്രി രംഗത്ത്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയിൽ നിയമപരമായി ശമ്പളം കൊടുക്കണമെന്നായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതികരണം. പി എസ് സി ചെയർമാന് നൽകേണ്ടത് പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജിന് തുല്യമായ ശമ്പളമാണെന്നും മന്ത്രി പറയുന്നു.
പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പള വർധന സംബന്ധിച്ച ഫയൽ കുറച്ച് നാളായി ധനകാര്യ വകുപ്പിലുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യമടക്കം പരിശോധിച്ചാണ് തീരുമാനം. വലിയ രീതിയിൽ മുൻകാല പ്രാബല്യമൊന്നും കൊടുക്കുന്നില്ലെന്നും മന്ത്രി പറയുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











