08:31pm 07 November 2026
NEWS
ഭരണഘടന സ്ഥാപനമായ പിഎസ്‍സിയിൽ നിയമപരമായി ശമ്പളം കൊടുക്കണമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

21/02/2025  04:03 PM IST
nila
ഭരണഘടന സ്ഥാപനമായ പിഎസ്‍സിയിൽ നിയമപരമായി ശമ്പളം കൊടുക്കണമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം: പിഎസ്‍സി ചെയർമാന്റെയും അം​ഗങ്ങളുടെയും ശമ്പള വർധനവിനെ ന്യായീകരിച്ച് ധനമന്ത്രി രം​ഗത്ത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‍സിയിൽ നിയമപരമായി ശമ്പളം കൊടുക്കണമെന്നായിരുന്നു ധനമന്ത്രി കെ എൻ ബാല​ഗോപാലിന്റെ പ്രതികരണം. പി എസ് സി ചെയർമാന് നൽകേണ്ടത്  പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജിന് തുല്യമായ ശമ്പളമാണെന്നും മന്ത്രി പറയുന്നു.

പി എസ് സി ചെയർമാന്റെയും അം​ഗങ്ങളുടെയും ശമ്പള വർധന സംബന്ധിച്ച ഫയൽ കുറച്ച് നാളായി ധനകാര്യ വകുപ്പിലുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യമടക്കം പരിശോധിച്ചാണ് തീരുമാനം. വലിയ രീതിയിൽ മുൻകാല പ്രാബല്യമൊന്നും കൊടുക്കുന്നില്ലെന്നും മന്ത്രി പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img