04:49pm 04 November 2026
NEWS
തൃഷ അഭിനയം നിർത്തി രാഷ്ട്രീയത്തിലേക്കോ?

27/01/2025  10:13 AM IST
nila
തൃഷ അഭിനയം നിർത്തി രാഷ്ട്രീയത്തിലേക്കോ?

ചെന്നൈ: തൃഷ അഭിനയം നിർത്തി രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസമായി പ്രചരിക്കുകയാണ്. നടൻ വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് താരത്തിന്റെ തീരുമാനമെന്നായിരുന്നു പ്രചാരണം. വിവാഹത്തിന് ശേഷം സിനിമയിൽ അഭിനയിക്കാൻ സമ്മതം നൽകില്ലെന്ന് വരൻ പറഞ്ഞതിന്റെ പേരിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറിയ നടിയാണ് തൃഷയെന്ന് കോളിവുഡിൽ സംസാരമുണ്ടായിരുന്നു. അങ്ങനെയൊരു നടി സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കോ എന്ന സംശയം ആരാധകർക്ക് മാത്രമല്ല, മറ്റുള്ളവർക്കുമുണ്ടായി. ഇപ്പോഴിതാ, നടിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചും സിനിമാ ജീവിതം സംബന്ധിച്ചും നിലപാട് വ്യക്തമാക്കുകയാണ് നടിയുടെ മാതാവ്. 

തൃഷയുടെ അമ്മ ഉമ കൃഷ്ണൻ തൃഷ അഭിനയം അവസാനിപ്പിക്കില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നുമാണ് വ്യക്തമാക്കുന്നത്. തൃഷ സിനിമയിൽ തന്നെ തുടരും എന്നും ഉമ കൃഷ്ണൻ പറഞ്ഞു. തൃഷയുടെ രാഷ്ട്രീയ പ്രവേശനം വെറും ​ഗോസിപ്പ് മാത്രമാണെന്ന് വ്യക്തമാക്കുകയാണ് ഉമ കൃഷ്ണൻ.

രണ്ടാം വരവിൽ നായികയായി കത്തി നിൽക്കുന്ന താരമാണ് തൃഷ. ഇപ്പോൾ അര ഡസൻ സിനിമകളിലേറെ തൃഷ അഭിനയിക്കുന്നതും പുറത്തിറങ്ങാനുള്ളതുമായുണ്ട്. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തിൽ  ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വർഷം ആദ്യം പുറത്തിറങ്ങിയത്. ആ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഫെബ്രുവരി 6ന് അജിത്ത് നായകനായി എത്തുന്ന വിഡാമുയർച്ചി തിയേറ്ററുകളിൽ എത്തും. 

അജിത്തിനൊപ്പം തന്നെ അഭിനയിച്ച മറ്റൊരു ചിത്രമായ ഗുഡ് ബാഡ് അഗ്ലി ഏപ്രിൽ 10ന് റിലീസ് ചെയ്യും എന്നാണ് വിവരം. ഈ സിനിമ ആധിക് രവിചന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. തുടർന്ന് മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന സിനിമയും താരം പൂർത്തിയാക്കിയിട്ടുണ്ട്. ഈ ചിത്രത്തിൽ കമൽഹാസൻ, സിമ്പു പ്രധാന കഥാപാത്രത്തിൽ എത്തുന്ന തഗ് ലൈഫ് ഈ വർഷം ജൂണിൽ റിലീസ് ചെയ്യും.

നിലവിൽ നടി തൃഷ അഭിനയിച്ച് വരുന്നത് സൂര്യ 45 ചിത്രത്തിലാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടൻ സൂര്യയ്ക്കൊപ്പം തൃഷ അഭിനയിക്കുന്നത്. തുടർന്ന്, ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന മാസാണി അമ്മൻ ചിത്രത്തിലും തൃഷ നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. തൃഷ തെലുങ്ക് സിനിമയും ഉണ്ട്. തെലുങ്കിൽ ചിരഞ്ജീവിക്ക് ജോടിയായി വിശ്വഭംര എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് തൃഷ. ഈ ചിത്രവും ഉടൻ തിയേറ്ററുകളിൽ എത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img