
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച “ജാക്ക്‌പോട്ട് ജേർണി” മെഗാ പ്രമോഷന്റെ ഫൈനൽ പ്രൈസ് ഡിസ്ട്രിബ്യൂഷൻ സെറിമണി ജനുവരി 8-ന് ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ വിപുലമായ ചടങ്ങോടെ നടന്നു.
ഈ ഫൈനൽ ചടങ്ങിൽ, മെഗാ പ്രമോഷനിലെ 10 ഭാഗ്യശാലികൾക്ക് ബ്രാൻഡ് ന്യൂ ഹ്യൂണ്ടായ് VENUE കാറുകൾ സമ്മാനമായി കൈമാറി. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ സി.ഇ.ഒ. നിതിൽ, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ നദീം പാഷ, കൂടാതെ മറ്റ് സീനിയർ മാനേജ്മെന്റ് പ്രതിനിധികൾ ചേർന്നാണ് വിജയികൾക്ക് കാറുകളുടെ താക്കോൽ കൈമാറിയത്.
2025 ജൂലൈ 3 മുതൽ ഡിസംബർ 25 വരെ നീണ്ടുനിന്ന “ജാക്ക്‌പോട്ട് ജേർണി” മെഗാ റാഫിൾ പ്രമോഷനിലൂടെ ഗ്രാൻഡ് മാൾ ഉപഭോക്താക്കൾക്ക് 10 ഹ്യൂണ്ടായ് VENUE കാറുകളും 150,000 ഖത്തർ റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളും നേടാനുള്ള അവസരം ഒരുക്കിയിരുന്നു. ഖത്തറിലെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകൾ എന്നിവിടങ്ങളിൽ നിന്നും വെറും 50 റിയാലോ അതിൽ കൂടുതലോ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴിയാണ് ഉപഭോക്താക്കൾക്ക് ഈ പദ്ധതിയിൽ പങ്കെടുക്കാൻ കഴിഞ്ഞത്.
ഈ അവസരത്തിൽ സംസാരിച്ച ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ സി.ഇ.ഒ. നിതിൽ,
“ഗ്രാൻഡ് മാൾ ഉപഭോക്താക്കൾക്ക് സന്തോഷവും വിശ്വാസ്യതയും നൽകുന്ന പ്രമോഷനുകൾ തുടർച്ചയായി അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ‘ജാക്ക്‌പോട്ട് ജേർണി’ പ്രമോഷനിലൂടെ ലഭിച്ച വലിയ പിന്തുണ ഞങ്ങളെ കൂടുതൽ പ്രചോദിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയായി 2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന ‘Drive Your Dream Car With Grand’ എന്ന പുതിയ മെഗാ പ്രമോഷൻ ഞങ്ങൾ ഉപഭോക്താക്കൾക്കായി ആരംഭിച്ചിട്ടുണ്ട്. എല്ലാവരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം” എന്നും അദ്ദേഹം പറഞ്ഞു.
ജാക്ക്‌പോട്ട് ജേർണി – ഫൈനൽ ഡ്രോ വിജയികൾ
THUSITHA UDAYA KUMARA – SRI LANKA
SHAJI M P – INDIA
MAN BAHADUR TAMATH – NEPAL
NIRAJ SUBBA – NEPAL
BIJAY KUMAR CHAUDHARY – NEPAL
USMAN CHALIKKANDIYIL – INDIA
VARGHESE SAMUEL – INDIA
MOMIN MOHAMMED – INDIA
ABDUL MUNEER – INDIA
AMNA GUL – PAKISTAN
ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവവും, ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കുക എന്നതാണ് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.











