12:30am 27 July 2026
NEWS
റീജ്യണൽ ഐ.എഫ്.എഫ്.കെ ഫീമെയിൽ ഗേസ് വിഭാഗത്തിൽ ലോക ശ്രദ്ധ നേടിയ ചിത്രങ്ങൾ
03/08/2025  07:06 PM IST
നാസർ
റീജ്യണൽ  ഐ.എഫ്.എഫ്.കെ ഫീമെയിൽ ഗേസ് വിഭാഗത്തിൽ ലോക ശ്രദ്ധ നേടിയ ചിത്രങ്ങൾ

കോഴിക്കോട്: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഫീമെയിൽ ഗേസ് വിഭാഗത്തിൽ പ്രേക്ഷകരുടെ മനം കവർന്ന അഫ്ഗാൻ സംവിധായിക റോയാ സാദത്തിൻ്റെ സീമാസ് സോംഗ്ആർ. ഐ. എഫ്.എഫ് കെയിലെ ഫീമെയിൽ ഗേസ് വിഭാഗത്തിലും പ്രദർശിപ്പിക്കും. ടോക്കിയോ അന്താരാഷ്ട ചലച്ചിത്രോത്സവത്തിലടക്കം പ്രദർശിപ്പിച്ച  ഈ ചലച്ചിത്രം, പാരമ്പര്യവാദിയായ ഗായികയുടെയും കമ്മ്യൂണിസ്റ്റനുഭാവിയായ യുവതിയുടെയും കാഴ്ചകളിലൂടെ അഫ്ഗാനിസ്ഥാനെക്കുറിച്ച് സംസാരിക്കുകയാണ്. കാനിലടക്കം പ്രദർശിപ്പിച്ച് ശ്രദ്ധ നേടിയ ഫ്രാൻസിൽ നിന്നുള്ള വിശുദ്ധ പശു അഥവാ ഹോളി കൗ ആണ് മറ്റൊരു ചലച്ചിത്രം. കാൻ ഫിലിം ഫെസ്റ്റിവലിൽ ഫ്രിപസ്ക്കി പുരസ്ക്കാരം നേടിയ വോക്കോ വാമനക്ക യുടെ ഡെസർട്ട് ഓഫ് നമീബിയ എന്ന ജപ്പാൻ ചിത്രവും പ്രദർശിപ്പിക്കും.അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ രണ്ട് ഇന്ത്യൻ ചലച്ചിത്രങ്ങൾ കാലിഡോസ്കോപ്പ് വിഭാഗത്തിലും പ്രദർശിപ്പിക്കും. പ്രമുഖ ആസാമീസ് സംവിധായിക റീമാ ദാസിൻ്റെ  ബുസാൻ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലടക്കം പ്രദർശിപ്പിച്ചവില്ലേജ് റോക്ക് സ്റ്റാർ 2, മലയാളി സംവിധായകൻ അഫ്‌റദ് വി.കെയുടെ  റിപ്റ്റെഡ്  എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.  എക്സ്പോസ്ഡ് ക്യൂർ ഫെസ്റ്റിവൽ, ഗെയ്സ് ഇൻ്റർനാഷണൽ എൽ.ജി.ബി.ടി. ക്യൂ. ഐ.എ ഫെസ്റ്റിവലിലുമാണ് ഇത് പ്രേക്ഷക ശ്രദ്ധ നേടിയത്.മേഖലാ ഐ.എഫ്.എഫ്.കെയിൽ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. മൂന്നിടങ്ങളിലായി അഞ്ചു പ്രദർശനങ്ങളാണ് ഒരു ദിവസം ഉണ്ടാകുക.രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്കാണ് തിയേറ്ററിൽ പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാർത്ഥികൾക്ക് 177 രൂപ.  https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.കൈരളി തിയേറ്ററിൽ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img