09:09pm 02 August 2026
NEWS
സംവിധായകനോടൊപ്പം ഡിംസിൽ സിനിമാപഠനം
17/07/2026  06:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംവിധായകനോടൊപ്പം ഡിംസിൽ സിനിമാപഠനം
HIGHLIGHTS

ഡിംസ് മീഡിയ കോളേജിന്റെ സിനിമാപഠന ക്ലാസ്സിൽ  സംവിധായകൻ സുന്ദർദാസ്‌ സംസാരിക്കുന്നു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി, ഡയറക്ടർ റവ.ഡോ. ആന്റണി വടക്കേകര വി.സി., ഫിനാൻസ് ഓഫീസർ ഫാ. ടോം ജോൺ പുത്തൻപുരക്കൽ, ജിബിന ജോർജ് എന്നിവർ സമീപം.

ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ കാവ്യ തീയേറ്റർ ക്ലബ് സംഘടിപ്പിച്ച ഏകദിന സിനിമാപഠന ക്ലാസ്സിന് പ്രശസ്ത സംവിധായകൻ സുന്ദർദാസ് നേതൃത്വം നൽകി. കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി, പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി, ഫിനാൻസ് മാനേജർ ഫാ. ടോം ജോൺ പുത്തൻപുരക്കൽ വി.സി, ജിബിന ജോർജ് എന്നിവർ പ്രസംഗിച്ചു.  രാവിലെ സുന്ദർദാസിൻ്റെ ‘കുബേരൻ’ എന്ന സിനിമ കോളേജ് തിയറ്ററിൽ പ്രദർശിപ്പിച്ചു. വിദ്യാർഥികളോടൊപ്പം ചിത്രം കണ്ട സംവിധായകനായ സുന്ദർദാസ്, തുടർന്ന് വിദ്യാർത്ഥികളുമായി തൻ്റെ സിനിമാ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, അവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്തു.
ഫിലിം ആൻഡ് ടെലിവിഷൻ വിഭാഗവും, തിയേറ്റർ ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച പരിപാടിക്ക്  അഷ്മിത്ത്, മേഘ എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img