11:27am 22 October 2026
NEWS
മകരവിളക്ക് ദിനത്തെ സിനിമ ഷൂട്ടിംഗ്; വനത്തില്‍ അതിക്രമിച്ചു കയറിയതിന് സംവിധായകന്‍ അനുരാജ് മനോഹറിനെ കേസ്
27/01/2026  01:05 PM IST
ചെറുകര സണ്ണിലൂക്കോസ്
മകരവിളക്ക് ദിനത്തെ സിനിമ ഷൂട്ടിംഗ്; വനത്തില്‍ അതിക്രമിച്ചു കയറിയതിന്  സംവിധായകന്‍ അനുരാജ് മനോഹറിനെ കേസ്

മകരവിളക്ക് ദിനത്തെ സിനിമ ഷൂട്ടിംഗ്; വനത്തില്‍ അതിക്രമിച്ചു കയറിയതിന്  സംവിധായകന്‍ അനുരാജ് മനോഹറിനെ കേസ്

മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗില്‍ സംവിധായകന്‍ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. 

വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവില്‍ കേസെടുത്തത്. 

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്. അതേസമയം, പമ്പയില്‍ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകന്റെ വാദം.

സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. 

പിന്നീട് എഡിജിപി എസ്. ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടു. എഡിജിപിയാണ് പമ്പയില്‍ ഷൂട്ട് ചെയ്യാന്‍ പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും സംവിധായകന്‍ അനുരാജ് മനോഹര്‍ പ്രതികരിച്ചിരുന്നു.

മകരവിളക്കിന് മുന്‍പായാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ അനുമതി തേടി അനുരാജ് മനോഹര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജയകുമാറിനെ സമീപിച്ചത്. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്തു നിന്ന് ഷൂട്ട് ചെയ്‌തോട്ടെ എന്നാണ് സംവിധായകന്‍ ചോദിച്ചത്. 

സന്നിധാനത്ത് സിനിമാ ചിത്രീകരണത്തിന് ഹൈക്കോടതിയുടെ വിലക്കുണ്ടെന്ന് ജയകുമാര്‍ അപ്പോള്‍ത്തന്നെ മറുപടി നല്‍കി. മകര വിളക്ക് ദിവസം സിനിമാ ചിത്രീകരണത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് മറികടന്ന് ചിത്രീകരിച്ചുവെന്നാണ് പരാതി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img