10:51am 29 April 2026
NEWS
സിനിമ-സീരിയല്‍ താരം അജിത് വിജയന്‍ അന്തരിച്ചു
09/02/2025  10:06 PM IST
nila
സിനിമ-സീരിയല്‍ താരം അജിത് വിജയന്‍ അന്തരിച്ചു

നടൻ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവിൽ അജിത് വിജയൻ അന്തരിച്ചു. 57 വയസ്സായിരുന്നു. വിഖ്യാത കഥകളി നടൻ കലാമണ്ഡലം കൃഷ്ണൻ നായർ, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനും പരേതനായ സി.കെ. വിജയൻ, മോഹിനിയാട്ടം ഗുരു കല വിജയൻ എന്നിവരുടെ മകനുമാണ്.

ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ധന്യ, മക്കൾ ഗായത്രി, ഗൗരി. പരേതനായ പ്രശസ്ത നടൻ കലാശാല ബാബു ഇദ്ദേഹത്തിന്റെ അമ്മാവനാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.