04:30am 22 September 2026
NEWS
ചലച്ചിത്രോത്സവം ക്യാമ്പസ് പര്യടനം നടത്തി
29/07/2025  08:40 PM IST
നാസർ
ചലച്ചിത്രോത്സവം ക്യാമ്പസ് പര്യടനം നടത്തി

കോഴിക്കോട് : ഓഗസ്ത് 8 മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് വിദ്യാർത്ഥികളെ ക്ഷണിക്കാനായി  ക്യാമ്പസ് പര്യടനം നടത്തി. പ്രോവിഡൻസ് കോളേജിൽ നടനും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സന്തോഷ് കീഴാറ്റൂർ വിദ്യാർത്ഥികളുമായി  സംവദിച്ചു. മനുഷ്യർ തമ്മിലുള്ള മതേതരമായ 
കൂടിച്ചേരലുകൾ സാധ്യമാക്കുന്ന ഇടങ്ങളാണ് തിയേറ്ററുകളെന്ന്  അദ്ദേഹം പറഞ്ഞു.   രാഷ്ട്രീയ ബോധവും ഉത്തരവാദിത്തവുമുള്ള സാമൂഹിക ജീവിതത്തിലേക്കുള്ള കവാടങ്ങളാണ് ചലച്ചിത്രോത്സവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജിലെ ഫിലിം ക്ലബുമായി സഹകരിച്ച് നടന്ന ചടങ്ങിൽ ഡോ. ശാന്തി വിജയൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ചലച്ചിത്രോത്സവത്തിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടത്തി.  സ്വാഗതസംഘം കൺവീനർമാരായ കെ.ജെ. തോമസ്, കെ.ടി. ശേഖർ, ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ പി.കെ. ബവേഷ്,  വിദ്യാർഥി പ്രതിനിധി അബിഗേൽ മേരി സജിൻ എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img