
ദോഹ: ഫിലിപ്പീൻസിലെ പ്രശസ്തമായ ഐസ്ക്രീം ബ്രാൻഡ് 'മിഗുവെലിറ്റോസ്' (Miguelito’s Ice Cream) ഖത്തറിലുടനീളം പ്രവർത്തനം ആരംഭിച്ചു. റീജൻസി ഗ്രൂപ്പിന്റെ കീഴിൽ അബു ഹമൂർ സെൻട്രൽ മാർക്കറ്റ് റോഡിലെ ഗോൾഡൻ പ്ലാസയിലുള്ള റാംബോ മാർട്ട് ശാഖയിൽ തുറന്ന
ആദ്യ ഔട്ട്‌ലെറ്റ്ഖത്തറിലെ ഫിലിപ്പിനോ അംബാസഡർ ഹെച്ച്.ഇ. മാർഡോമൽ സെലോ ഡി. മെലിക്കോർ ഉദ്ഘാടനംചെയ്തു.
മിഗുവെലിറ്റോസ് ഇന്റർനാഷണൽ സി.ഒ.ഒ മിസ്റ്റർ എഡ്മണ്ട്, റീജൻസി ഗ്രൂപ്പ് സി.ഇ.ഒ അമീറുദ്ദീൻ കുഞ്ഞഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫിലിപ്പീൻസിൽ നിരവധി ശാഖകളുള്ള മിഗുവെലിറ്റോസിന്റെ ഖത്തറിലെ ആദ്യ രാജ്യാന്തര ഫ്രാഞ്ചൈസിയാണെന്ന് റീജൻസി ഗ്രൂപ്പ് അധികൃതർ പറഞ്ഞു. ആരോഗ്യപരമായ ചേരുവകളോടെ തയ്യാറാക്കുന്ന ഐസ്ക്രീമുകളിൽ പഞ്ചസാരയുടെ അളവ് 80 ശതമാനത്തോളം കുറവാണെന്നത് പ്രത്യേകതയാണ്. രുചിയിൽ മാറ്റം വരുത്താതെ തന്നെ മികച്ച 'വീഗൻ' (Vegan) സോഫ്റ്റ് സെർവ് ഐസ്ക്രീം എന്ന നിലയിൽ ഇത് ആരോഗ്യ സംരക്ഷകർക്കും പ്രിയപ്പെട്ടതാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.











