
ദോഹ: ഖത്തറിലെ പ്രശസ്ത
കലാപഠനകേന്ദ്രമായ
കലാക്ഷേത്ര പതിനഞ്ചാം വാർഷികാഘോഷത്തിന് ഒരുങ്ങുന്നു.
കലാക്ഷേത്ര സംഗീത–നൃത്ത വിദ്യാലയത്തിന്റെ പതിനഞ്ചാം വാർഷികാഘോഷം ജനുവരി ഒൻപതിന് ദോഹയിലെ റീജൻസി ഹാളിൽ നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആഘോഷവേദിയിൽ കലാക്ഷേത്രയിൽ പരിശീലനം നേടിയ ചെണ്ട കലാകാരന്മാർ അരങ്ങേറ്റംകുറിക്കും. വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ, വാദ്യ ശ്രേഷ്ഠ കലാമണ്ഡലം ശിവദാസ് ചെറുതാഴ് എന്നിവരടക്കം മുപ്പതിലധികം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളവും പരിപാടിയുടെ ഭാഗമായി അരങ്ങേറും.പന്ത്രണ്ടു വയസ്സിൽ
വയലിന്റെ നാദമധുരം സ്വയത്തമാക്കിയ
വയലിനിസ്റ്റ് ഗംഗാ ശശിധരനും
ആഘോഷരാവിൽ സംഗീതം തീർക്കും.കലാക്ഷേത്രയുടെ
വക്റയിലെയും ഹിലാലിലെയും പഠിതാക്കൾ
വിവിധക്ലാസിക്കൽ നൃത്ത–സംഗീത പരിപാടികളും മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് പ്രകടനങ്ങളും സിനിമാറ്റിക് ഡാൻസും അവതരിപ്പിക്കും. വാർഷികാഘോഷത്തിന്റെ ബ്രോഷർ ഓറിയന്റൽ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടർ വി. എസ്. നാരായണൻ പ്രകാശനം ചെയ്തു.റേഡിയോസുനോ ആർ. ജെ അഷ്ടമി സാന്നിധ്യംവഹിച്ചു.
2010ൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ദീപം തെളിച്ച്ആരംഭിച്ചകലാ ക്ഷേത്രയിൽ
സംഗീതം നൃത്തം എന്നിവയ്ക്കൊപ്പം യോഗയിലും, കരാട്ടെയിലും പരിശീലനത്തിന് മികച്ച അധ്യാപകരാണ് നേതൃത്വംനൽകുന്നത്.
ഹിലാൽകലാക്ഷേത്രയിൽ
നടന്നവാർത്താസമ്മേളനത്തിൽ മാനേജ്മെന്റും അധ്യാപക രുമായ സരിതസന്തോഷ്,
മഞ്ജുഷ ഉല്ലാസ്, മീനാക്ഷി പരശുറാം, അജീഷ് പുതിയിടത്ത്, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.











