12:58pm 12 November 2026
NEWS
ഫിഫ ലോകകപ്പ് ഖത്തർ 2022-ന്റെ പൈതൃകം: കതാറയിൽ പ്രദർശനം ആരംഭിച്ചു
31/12/2025  11:24 AM IST
nila
ഫിഫ ലോകകപ്പ് ഖത്തർ 2022-ന്റെ പൈതൃകം: കതാറയിൽ പ്രദർശനം ആരംഭിച്ചു

 

ദോഹ:ഖത്തറിലെ സാംസ്‌കാരിക കേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ സഹകരണത്തോടെ ‘ഫിഫ ലോകകപ്പ് ഖത്തർ 2022-ന്റെ പൈതൃകം’  പ്രദർശനം ഉദ്ഘാടനം ചെയ്തു. 
കതാറ ജനറൽ മാനേജർ പ്രൊഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി അടക്കമുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഡിസംബർ 30 മുതൽ കതാറ ബിൽഡിംഗ് 45-ൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ പ്രദർശനം പൊതുജനങ്ങൾക്ക് തുറന്നിരിക്കും. ഫിഫ ലോകകപ്പ് ഖത്തർ 2022 രാജ്യത്തിന് സമ്മാനിച്ച കായിക, സാംസ്‌കാരിക, സാമൂഹിക പൈതൃകങ്ങൾ പ്രദർശനം മുഖ്യമായി അവതരിപ്പിക്കുന്നു.
ലോകകപ്പ് ടൂർണമെന്റിന്റെ അവിസ്മരണീയ നിമിഷങ്ങൾ ഓർമിപ്പിക്കുന്നതോടൊപ്പം, ആഗോള ഫുട്ബോൾ രംഗത്തും ഖത്തറിന്റെ സാംസ്‌കാരിക–കായിക വളർച്ചയിലും ലോകകപ്പ് ചെലുത്തിയ ദീർഘകാല സ്വാധീനം പ്രദർശനം വ്യക്തമാക്കുന്നു. ലോകകപ്പ് ഓർമകൾ വീണ്ടും അനുഭവിക്കാനും, അതിന്റെ പൈതൃക മൂല്യങ്ങൾ മനസ്സിലാക്കാനും ആഗ്രഹിക്കുന്ന സന്ദർശകരുടെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img