03:07pm 27 June 2026
NEWS
കരുത്തരായ ടീമുകളെ ഒന്നൊന്നായി പിടിച്ചുകെട്ടി; കേപ് വെർദെ ഇനി നോക്കൗട്ടിൽ
27/06/2026  08:19 AM IST
nila
കരുത്തരായ ടീമുകളെ ഒന്നൊന്നായി പിടിച്ചുകെട്ടി; കേപ് വെർദെ ഇനി നോക്കൗട്ടിൽ

ഹൂസ്റ്റൺ: കരുത്തരായ ടീമുകളെ ഒന്നൊന്നായി പിടിച്ചുകെട്ടി ലോകകപ്പ് നോക്കൗട്ടിലേക്ക് ചരിത്രനേട്ടവുമായി കേപ് വെർദെ. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെയാണ് കേപ് വെർദെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിച്ചത്. മൂന്ന് മത്സരങ്ങളിലും തോൽവിയറിയാതിരുന്ന കാബോ വെർദെ യുറഗ്വായെ 2-2നും സ്പെയിനിനെ 0-0നും സമനിലയിൽ പിടിച്ച ശേഷമാണ് സൗദിയെയും ഗോൾ നേടാൻ അനുവദിക്കാതിരുന്നത്. ഇനി നോക്കൗട്ടിൽ അർജന്റീനയാണ് എതിരാളികൾ.

ആദ്യ വിസിൽ മുതൽ ആത്മവിശ്വാസത്തോടെ കളം നിറഞ്ഞ കേപ് വെർദെ സൗദി അറേബ്യയെ സമ്മർദത്തിലാക്കി. 21-ാം മിനിറ്റിൽ വില്ലി സെമെദോയുടെ ഷോട്ട് പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയത് ടീമിന് ലീഡ് നഷ്ടമാക്കി. ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ സൗദി അറേബ്യ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കേപ് വെർദെയുടെ പ്രതിരോധനിരയും ഗോൾകീപ്പർ വൊസീഞ്ഞയും ഉറച്ചുനിന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വൊസീഞ്ഞ നടത്തിയ മികച്ച സേവ് സൗദിയുടെ പ്രതീക്ഷകൾ തകർത്തു. അവസാന നിമിഷം വരെ ഇരു ടീമുകളും ഗോൾ തേടിയെങ്കിലും വല കുലുങ്ങിയില്ല. സമനിലയോടെ നിർണായക പോയിന്റ് സ്വന്തമാക്കിയ കേപ് വെർദെ ചരിത്രത്തിലെ ശ്രദ്ധേയമായ ലോകകപ്പ് മുന്നേറ്റങ്ങളിലൊന്ന് കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img