
ദോഹ: അന്തരിച്ച മുൻ അമീർ 'ഫാദർ അമീർ' ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (FIFA) പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ദോഹയിലെത്തി. ലുസൈൽ കൊട്ടാരത്തിൽ വെച്ച് അദ്ദേഹം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി കൂടിക്കാഴ്ച നടത്തുകയും തന്റെയും ആഗോള കായിക സമൂഹത്തിന്റെയും അഗാധമായ ദുഃഖവും അനുശോചനവും അമീറിനെ നേരിട്ട് അറിയിക്കുകയും ചെയ്തു.
ഫാദർ അമീറിന്റെ ഭരണകാലത്താണ് ഖത്തർ ഫിഫ ലോകകപ്പ് 2022 വേദി സ്വന്തമാക്കിയതും രാജ്യത്തെ ആഗോള കായിക ഭൂപടത്തിന്റെ നെറുകയിൽ എത്തിച്ചതും. കായിക ലോകത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെ ഇൻഫാന്റിനോ അനുസ്മരിച്ചു.ഔദ്യോഗിക ദുഃഖാചരണം തുടരുന്ന ഖത്തറിലേക്ക് രാജ്യത്തിന്റെ പ്രിയ നേതാവിന് ആദരവർപ്പിക്കാൻ വിവിധ അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ആഗോള നേതാക്കളും ദോഹയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.











