04:18am 29 October 2026
NEWS
ഫിഫ സമാധാന പുരസ്‌കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്
06/12/2025  06:34 AM IST
nila
ഫിഫ സമാധാന പുരസ്‌കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം.  അടുത്ത വർഷം യുഎസ്, മെക്സിക്കോ, കാനഡ രാജ്യങ്ങളിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ നറുക്കെടുപ്പിനോടനുബന്ധിച്ച് വാഷിങ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലാണ് ട്രംപിന് പുരസ്‌കാരം നൽകിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് ട്രംപിന് സ്വർണ ട്രോഫിയും മെഡലും സമ്മാനിച്ചത്.

 ഗാസ സമാധാന കരാർ യാഥാർത്ഥ്യമാകാൻ ട്രംപ് വഹിച്ച പങ്കാണ് ഈ പുരസ്‌കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് ഇൻഫന്റീനോ പറഞ്ഞു. “ഇത് എന്റെ ജീവിതത്തിലെ വലിയ ബഹുമതികളിലൊന്നാണ്,” എന്ന് ട്രംപ് പ്രതികരിച്ചു.

നൊബേൽ സമാധാന പുരസ്‌കാരം ലഭിക്കണമെന്ന നിലപാട് മുൻപ് തന്നെ തുറന്നുപറഞ്ഞിരുന്ന ട്രംപിന്, ഫിഫയുടെ ഈ പുതിയ പുരസ്‌കാരം ലഭിക്കുമെന്ന പ്രവചനം നേരത്തെ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img