NEWS
ഫിഫ ഇന്റർകണ്ടിനന്റൽ കപ്പ് ഖത്തർ 2025: ടിക്കറ്റ് വിൽപ്പനയിൽ ; 20റിയാൽ മുതൽ
16/11/2025 02:17 PM IST
nila

ദോഹ: ഫിഫ ഇന്റർകണ്ടിനന്റൽ കപ്പ് ഖത്തർ 2025–ന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. www.roadtoqatar.qa വഴി വിസ കാർഡ് ഹോൾഡർമാർക്കായി പ്രത്യേക പ്രീസെയിൽ ലഭ്യമാണ്. പൊതുവായി വിൽപ്പന നവംബർ 23 രാവിലെ 8 മണിക്ക് തുടങ്ങും.
ഡിസംബർ 10, 13, 17 തീയ്യതികളിൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മൂന്ന് പ്രധാന മത്സരങ്ങൾ നടക്കുക. ലോക ക്ലബ് ചാമ്പ്യൻ പദവിക്കായുള്ള ഫിഫ ഡർബി ഓഫ് ദി അമേരിക്കാസ്, ഫിഫ ചാലഞ്ചർ കപ്പ്, ഫിഫ ഇന്റർകണ്ടിനന്റൽ കപ്പ് ട്രോഫികൾക്കായി ശക്തമായ മത്സരം നടക്കും.
ടിക്കറ്റുകൾ 20റിയാൽ മുതൽ മൂന്നു കാറ്റഗറിയിൽ ലഭ്യമാണ്. ഓരോ മത്സരത്തിനും ഒരാൾക്ക് പരമാവധി ആറു ടിക്കറ്റുകൾ വാങ്ങാം. എല്ലാ ടിക്കറ്റുകളും ഡിജിറ്റലായിരിക്കും; പ്രത്യേക ആവശ്യമുള്ള ആരാധകർക്കായി ആക്‌സസിബിൾ സീറ്റുകളും ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










