08:15am 13 November 2026
NEWS
ഫിഫ അറബ് കപ്പ് ഫാൻ വാക്ക്: ദോഹയിൽ സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും ഉത്സവം
25/11/2025  03:07 PM IST
nila
ഫിഫ അറബ് കപ്പ് ഫാൻ വാക്ക്: ദോഹയിൽ സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും ഉത്സവം

ദോഹ: ഫിഫ അറബ് കപ്പ് ഖത്തർ 2025-നെ വരവേൽക്കാനായി ഒൽഡ് ദോഹ പോർട്ടിൽ നടന്ന അറബ് ഫാൻ വാക്കിൽ അറബ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആരാധകർ പങ്കെടുത്തു. 23 രാജ്യങ്ങളുടെ പതാകകളുമായി തീരദേശ പാതയിലൂടെ നടത്തിയ ഈ മാര്ച്, പ്രദേശത്തിന്റെ ഐക്യവും ഫുട്ബോളിനോടുള്ള ആവേശവും പ്രകടിപ്പിച്ചു.
ഡിസംബർ 1 മുതൽ 18 വരെ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളിലായി നടക്കുന്ന അറബ് കപ്പിന്റെ ആവേശം നേരത്തേ അനുഭവിക്കാനായ വേദിയായിരുന്നു ഫാൻ വാക്ക്. ഈ വർഷത്തെ മത്സരത്തിൽ 16 ടീമുകൾ പങ്കെടുക്കും. 9 ടീമുകൾ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന ടീമുകൾ നവംബർ 25–26-ന് ഖത്തറിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിലൂടെ തീരുമാനിക്കും.മത്സര വേദികളിലുടനീളം ഫാൻ സോണുകൾ, സാംസ്കാരിക-സംഗീത പരിപാടികൾ എന്നിവ ഒരുക്കുന്നുണ്ടെന്നും, പൊതുഗതാഗത സംവിധാനങ്ങളിലൂടെ വേദികൾ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img