11:04am 12 November 2026
NEWS
ഫിഫ അറബ് കപ്പ് 2025: ഖത്തറിന്റെ സംഘാടന മികവിനെ പ്രശംസിച്ച് എഎഫ്സി പ്രസിഡന്റ്
21/12/2025  10:38 AM IST
nila
ഫിഫ അറബ് കപ്പ് 2025: ഖത്തറിന്റെ സംഘാടന മികവിനെ പ്രശംസിച്ച് എഎഫ്സി പ്രസിഡന്റ്

ദോഹ:ഫിഫ അറബ് കപ്പ് ഖത്തർ 2025  അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിച്ചതിന് ഖത്തറിനെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ അഭിനന്ദിച്ചു.ഖത്തറിന്റെ  സംഘാടന ശേഷിയും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന സാങ്കേതിക–പ്രവർത്തന മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധതയും ടൂർണമെന്റിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.പ്രാദേശിക മത്സരങ്ങൾ കായികമത്സരക്ഷമത വർധിപ്പിക്കാനും യുവ പ്രതിഭകളെ വളർത്താനും കായികാത്മകത പ്രോത്സാഹിപ്പിക്കാനും നിർണായകമാണെന്നും ഷെയ്ഖ് സൽമാൻ വ്യക്തമാക്കി.ഫിഫയുടെ ആദ്യ വൈസ് പ്രസിഡന്റുമാണ് ഷെയ്ഖ് സൽമാൻ. ഫൈനലിൽ ജോർദാനെ 3–2ന് പരാജയപ്പെടുത്തി കിരീടം നേടിയ മൊറോക്കോ ടീമിനെയുംരണ്ടാം സ്ഥാനത്തെത്തിയ ജോർദാൻ ടീമിനെയും അദ്ദേഹം പ്രശംസിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img