01:31am 05 November 2026
NEWS
ഇന്ദിരാ ഗാന്ധി ആശുപത്രിക്ക് ഫീറ്റൽ കാർഡിയോടോക്കോഗ്രാഫി മെഷീനും വീഡിയോ ലാറിംഗോസ്കോപ്പും കൈമാറി
03/11/2026  08:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ദിരാ ഗാന്ധി ആശുപത്രിക്ക് ഫീറ്റൽ കാർഡിയോടോക്കോഗ്രാഫി മെഷീനും വീഡിയോ ലാറിംഗോസ്കോപ്പും കൈമാറി
HIGHLIGHTS

റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ പ്രസിഡന്റ് ഗായത്രി കൃഷ്ണന്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് ചെയര്‍ തോമസ് കെ. ജേക്കബ്, ഹെഡ്ജ് ക്യാപ്പിറ്റല്‍ സി.എഫ്.ഒ സൂരജ് രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്ക് കൈമാറിയ ഫീറ്റല്‍ കാര്‍ഡിയോടോക്കോഗ്രാഫി മെഷീനും വീഡിയോ ലാറിംഗോസ്‌കോപ്പും ആശുപത്രി സെക്രട്ടറി അജയ് തറയില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത്, ആശുപത്രി ഡയറക്ടര്‍മാരായ ഇന്ദിരാഭായ് പ്രസാദ്, എന്‍.എ അബ്രാഹം, ഡോക്ടര്‍മാരായ നിത്യ ചെറുകാവില്‍, സുബൈദ സെയ്ദ്, ആന്‍ മേരി ജോര്‍ജ്, ഷെദിന്‍ ഭരത്, സബാഹ ഷബ്‌നം, ഡോണ ജോസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.

കൊച്ചി : കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ  ആശുപത്രിയിലെ അത്യാഹിത, പ്രസവരക്ഷാ വിഭാഗങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ  ഫീറ്റൽ കാർഡിയോടോക്കോഗ്രാഫി  മെഷീനും വീഡിയോ ലാറിംഗോസ്കോപ്പും കൈമാറി. ഒമ്പത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ ഹെഡ്ജ് ക്യാപ്പിറ്റലിന്റെ  സഹകരണത്തോടെയാണ് നൽകിയതെന്ന് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ പ്രസിഡന്റ് ഗായത്രി കൃഷ്ണൻ പറഞ്ഞു.

ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലും പ്രസവസമയത്തും കുട്ടിയുടെ ഹൃദയമിടിപ്പും അമ്മയുടെ ഗർഭാശയ സങ്കോചങ്ങളും കൃത്യമായി നിരീക്ഷിച്ച് സങ്കീർണതകൾ മുൻകൂട്ടി തിരിച്ചറിയാൻ കാർഡിയോടോക്കോഗ്രാഫി മെഷീൻ സഹായിക്കും. എച്ച്.ഡി ക്യാമറയും ഡിജിറ്റൽ ഡിസ്പ്ലേയും അടങ്ങിയ വീഡിയോ ലാറിംഗോസ്കോപ്പ് അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങളിലെ അടിയന്തര ശ്വസന പ്രക്രിയകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഉതകുന്നതാണ്.

ചടങ്ങിൽ കമ്മ്യൂണിറ്റി സർവ്വീസ് ചെയർ തോമസ് കെ. ജേക്കബ്, ഹെഡ്ജ് ക്യാപ്പിറ്റൽ സി.എഫ്.ഒ സൂരജ് രാമചന്ദ്രൻ, ഇന്ദിരാ ഗാന്ധി ആശുപത്രി സെക്രട്ടറി അജയ് തറയിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത്, ആശുപത്രി ഡയറക്ടർമാരായ ഇന്ദിരാ ഭായ് പ്രസാദ്, എൻ.എ അബ്രാഹം, ഡോക്ടർമാരായ നിത്യ ചെറുകാവിൽ, സുബൈദ സെയ്ദ്, ആൻ മേരി ജോർജ്, ഷെദിൻ ഭരത്, സബാഹ ഷബ്നം, ഡോണ ജോസ് എന്നിവർ പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img