06:25pm 26 April 2026
NEWS
പെരുന്നാളും കൺവെൻഷനും
26/04/2026  04:41 PM IST
nila
പെരുന്നാളും കൺവെൻഷനും

 

ആലാ:  സെന്റ് ജോർ ജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ്  സഹദായുടെ ഓർമ്മപെരുന്നാളും കൺവൻഷനും 
 26-മുതൽ മെയ് 4-വരെ മദ്രാസ്  ഭദ്രാസനാധിപനും, ബാംഗ്ളൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ 
ഗീവർഗീസ് മാർ പീലക്സിനോസിൻ്റെ
 മുഖ്യ  കാർമികത്വത്തിൽ  നടത്തും.  കൊടിയേറ്റ് കർമ്മം വികാരി ഫാ. ജിയോ. എം. സോളമൻ നിവ്വഹിച്ചു.ഏപ്രിൽ 30-, മുതൽ മെയ്‌ 2-വരെ  വചന ശുശ്രുഷ ഫാ. ബ്രിൻസ് അലക്സ്‌ മാത്യു, ഫാ. റിനോ കെ. മാത്യു,, ഫാ. കുര്യൻ ദാനിയേൽ എന്നിവർ നയിക്കും. 3-,തീയതി വൈകിട്ട് 6-മണിക്ക്  സന്ധ്യ നമസ്ക്കാരത്തെ  തുടർന്ന്  പെരുന്നാൾ പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ചു, പേരിശ്ശേരി സെന്റ് ഗ്രീഗോറിയോസ്  കുരിശടി, വടക്കേൽ ഭാഗം, പൊന്നാന്തറ പ്പടി, പടിയത്ത്‌പടി, വഴി ആലാ ജംങ്ഷനിൽ എത്തി സെന്റ് മേരീസ് കുരിശടിയിൽ പ്രർത്ഥനയ്ക്ക് ശേഷം തിരിച്ചു ആലാകാവ്  ദേവി ക്ഷേത്രത്തിന്  മുൻപിൽ കൂടി, മണ്ണാരേത്ത് ഭാഗം, നെടുമ്പുറത്ത് പടി വഴി പള്ളിയിൽ, എത്തിച്ചേരും. 4-തീയതി രാവിലെ7-ന് പ്രഭാത നമസ്കാരത്തെ  തുടർന്ന് മൂന്നിന്മേൽ കുർബ്ബാന  ഗീവർഗീസ് മാർ പീലക്സിനോസ്  മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ.
തുടർന്ന്  വാഴ്‌വ്, നേർച്ചവിളമ്പ്, കൊടി യിറക്ക് . എന്നിവ നടത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img