09:54am 12 November 2026
NEWS
ഫെസ്റ്റിവൽ അലവൻസ്: സർക്കാർ വിവേചനത്തിൽ സീനിയർ ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു
17/09/2025  02:32 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഫെസ്റ്റിവൽ അലവൻസ്: സർക്കാർ വിവേചനത്തിൽ സീനിയർ ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു

 

കൊച്ചി: ഫെസ്റ്റിവൽ അലവൻസ് വിതരണത്തിൽ മുതിർന്ന പത്രപ്രവർത്തകരെ ഒഴിവാക്കിയ വിവേചനപരമായ സർക്കാർ നടപടിയിൽ സീനിയർ ജേർണലിസ്റ്റ് യൂനിയൻ എറണാകുളം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. പത്രവ്യവസായ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച് പങ്കാളിത്വ പെൻഷൻ സ്വീകരിച്ചുവരുന്നവർക്ക് 2022ന് ശേഷം ഇക്കൊല്ലത്തെ ഓണത്തിനാണ് സർക്കാർ ഫെസ്റ്റിവൽ അലവൻസ് അനുവദിച്ചത്. ഇതിൽ നിന്ന് ജേർണലിസ്റ്റുകളെ മാത്രം ഒഴിവാക്കിയ നടപടി കടുത്ത വിവേചനമാണ്.
പങ്കാളിത്വ പെൻഷൻ നിധിയിലേക്ക് പത്രപ്രവർത്തകരിൽ നിന്ന് അംശാദായം സ്വീകരിക്കുകയും പത്ര ഉടമകളിൽ നിന്ന് സർക്കാർ പരസ്യങ്ങളുടെ 15 ശതമാനം ഡിസ്ക്കൗണ്ട് വർഷങ്ങളായി ഈടാക്കുകയും ചെയ്ത വകയിൽ കോടിക്കണക്കിന് രൂപ സർക്കാറിെൻറ പക്കൽ ബാലൻസ് ഉള്ളപ്പോഴാണ് ഇത്തരമൊരു വിവേചനമെന്നത് നീതീകരിക്കാനാവില്ല. സർക്കാർ തെറ്റ് തിരുത്തി എല്ലാവർക്കും ഫെസ്റ്റിവൽ അലൻവൻസ് അനുവദിക്കണമെന്നും പങ്കാളിത്വ പെൻഷൻ പ്രതിമാസം 20,000 രൂപയായി വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പത്രപ്രവർത്തകരുടെ അംശാദായവും പത്രഉടമകളുടെ വിഹിതവും സ്വീകരിച്ചുവരുന്ന സാഹചര്യത്തിൽ പങ്കാളിത്വ പെൻഷൻ 20,000 രൂപയാക്കി വർധിപ്പിക്കുന്നത് സർക്കാർ ഖജനാവിന് ബാധ്യതയാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകും. സർക്കാറിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നില്ലെങ്കിൽ ഇക്കാര്യമുന്നയിച്ച് നിയമനടപടികൾ കൈകൊള്ളുവാൻ സംസ്ഥാന കമ്മറ്റിയോട് യോഗം ശിപാർശ െചയ്തു.
ഈ മാസം 22ന് കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി പ്രസ്ക്ലബ് പരിസരത്ത് ബോർഡ് സ്ഥാപിച്ചു. മുതിർന്ന പത്രപ്രവർത്തകനും ട്രേഡ് യൂനിയൻ നേതാവുമായിരുന്ന പരേതനായ എം.എം ലോറൻസിെൻറ സ്മരണ നിലനിർത്താൻ വർഷംതോറും അനുസ്രണദിനാചരണവും അവാർഡ് ദാനവും നടത്താൻ തീരുമാനിച്ചു.
എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജമോഹൻ, സംസ്ഥാന ട്രഷറർ എം.ടി ഉദയകുമാർ, കെ.എച്ച്.എം അഷ്റഫ്, പി.എ മെഹബൂബ്, അഷ്റഫ് പാനായിക്കുളം, ജില്ലാ ജോ. സെക്രട്ടറി കെ.ആർ ഹരിലാൽ, ജില്ലാ ട്രഷറൻ റോബർട്ട് ലിവറോ, സെക്രട്ടറി അബ്ദുല്ല മട്ടാഞ്ചേരി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img