06:39am 13 November 2026
NEWS
കാർബൺ മാലിന്യ രഹിത കേരളം എന്ന വിഷയത്തിൽ ഫെസ്റ്റിവ നേതൃത്വ ക്യാമ്പുകൾ
23/05/2026  04:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കാർബൺ മാലിന്യ രഹിത കേരളം എന്ന വിഷയത്തിൽ ഫെസ്റ്റിവ നേതൃത്വ ക്യാമ്പുകൾ

കൊച്ചി: കുളവാഴയിൽ നിന്ന് പേപ്പർ നിർമാണ മാതൃകയുമായി എറണാകുളം കുടുംബശ്രീ ജില്ലാ മിഷൻ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ സി.ഡി.എസ് തലങ്ങളിൽ സംഘടിപ്പിക്കുന്ന ബാലസഭ നേതൃത്വ ക്യാമ്പുകളിൽ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി കുളവാഴയിൽ നിന്ന് പേപ്പർ നിർമ്മിക്കുന്ന മാതൃക അവതരിപ്പിക്കുന്നു. “കാർബൺ മാലിന്യ രഹിത കേരളം” എന്ന വിഷയത്തിൽ നടക്കുന്ന ത്രിദിന ക്യാമ്പുകളുടെ ഭാഗമായി ബാലസഭ അംഗങ്ങൾക്ക് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനവും നൽകുന്നു.കുളവാഴയുടെ തണ്ട് ഉപയോഗിച്ച് പേപ്പർ നിർമ്മിക്കുന്ന രീതിയാണ് ക്യാമ്പുകളിൽ പരിചയപ്പെടുത്തുന്നത്. കുളവാഴ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ കാബേജ്, കോളിഫ്‌ളവർ, വാഴപ്പിണ്ടി എന്നിവയുടെ ഇലകളും പഴയ പേപ്പറുകളും ഉപയോഗിച്ച് പേപ്പർ നിർമ്മിക്കുന്ന രീതികളും അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പേപ്പർ പൾപ്പ് ഉപയോഗിച്ച് വിവിധ അലങ്കാര രൂപങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ നിർമിക്കുന്ന പരിശീലനവും നൽകുന്നു.പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജില്ലാതലത്തിൽ വിവിധ ബ്ലോക്ക് തല ആർ.പി മാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ഓരോ സി.ഡി.എസിന്റെയും ക്യാമ്പുകളിലും ആർ.പി മാർുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ജില്ലയിലെ 102 സി.ഡി.എസുകളിലായി മെയ് മാസാവസാനത്തോടെ ക്യാമ്പുകൾ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.ബാലസഭ അംഗങ്ങളിൽ പരിസ്ഥിതി അവബോധം, പുനരുപയോഗ സംസ്കാരം, സൃഷ്ടിപരമായ പഠനശൈലി എന്നിവ വളർത്തുകയാണ് ക്യാമ്പുകളുടെ പ്രധാന ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img